കൊച്ചി: രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കമ്പലം പഞ്ചായത്ത് പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണ്‍ ആയതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും പൊതുഗതാഗതത്തിനും ഇവിടെ നിയന്ത്രണം ഉണ്ടാകും. ഇതോടെ ജില്ലയിലെ 82 പഞ്ചായത്തില്‍ 75 പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണുകളായി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടുതലുള്ള പഞ്ചായത്തുകളാണ് കണ്ടെയ്ൻമെന്റ് സോണ്‍ പരിധിയില്‍ പെടുത്തുന്നത്. പുറത്തുനിന്നുള്ളവര്‍ക്ക് പഞ്ചാത്തിലേക്ക് പ്രവേശനത്തില്‍ നിയന്ത്രണം ഉണ്ടാകും.
മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ പഞ്ചായത്തുകളാണ് കണ്ടെയ്ന്റ്മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തത്.
കണ്ടെയ്ന്മെന്റ് സോൺ ആയ പഞ്ചായത്തുകൾ 75 ആയി
11:35 PM May 06, 2021 | Deepika.com