+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ൺ ആയ പ​ഞ്ചാ​യ​ത്തു​ക​ൾ 75 ആയി

കൊ​ച്ചി: രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് പൂ​ര്‍​ണ​മാ​യും ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണ്‍ ആ​യ​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. വാ​ണി​
ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ൺ ആയ പ​ഞ്ചാ​യ​ത്തു​ക​ൾ 75 ആയി
കൊ​ച്ചി: രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് പൂ​ര്‍​ണ​മാ​യും ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണ്‍ ആ​യ​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. വാ​ണി​ജ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നും പൊ​തു​ഗ​താ​ഗ​ത​ത്തി​നും ഇ​വി​ടെ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. ഇ​തോ​ടെ ജി​ല്ല​യി​ലെ 82 പ​ഞ്ചാ​യ​ത്തി​ല്‍ 75 പ​ഞ്ചാ​യ​ത്തു​ക​ളും ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ളാ​യി.
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 25 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ​രി​ധി​യി​ല്‍ പെ​ടു​ത്തു​ന്ന​ത്. പു​റ​ത്തു​നി​ന്നു​ള്ള​വ​ര്‍​ക്ക് പ​ഞ്ചാ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ല്‍ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.
മ​ണീ​ട്, കു​ട്ട​മ്പു​ഴ, ഇ​ല​ഞ്ഞി, ചോ​റ്റാ​നി​ക്ക​ര, എ​ട​യ്ക്കാ​ട്ടു​വ​യ​ല്‍, വ​ട​വു​കോ​ട്, ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​ത്.