ചവറ: ഖനന മേഖലയായ കോവിൽത്തോട്ടത്തെ വെള്ളക്കെട്ടിലേയ്ക്ക് ജോലിയ്ക്കിടെ ലോഡർ വീണു.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഖനന മേഖലയായ 132 ൽ ഖനനം ചെയ്ത വൻ കുഴിയിലേയ്ക്ക് റോഡ് തകർന്ന് കായൽ വെള്ളം കയറിയിരുന്നു.
ഇതിനെ തുടർന്ന് കരയിടിയാൻ തുടങ്ങി . കായൽ വെള്ളം കയറുന്നത് വേസ്റ്റ് മണ്ണ് ഉപയോഗിച്ച് തടയിടാൻ ശ്രമിക്കുന്നതിനിടയിലാണ് ലോഡർ മൂക്ക് കുത്തിയത്. തുടർന്ന് രാവിലെ 7.45 ഓടെ മറ്റ് വാഹനങ്ങൾ ഉപയോഗിച്ച് ലോഡറിനെ കെട്ടിവലിച്ച് കരയിലേയ്ക്ക് കയറ്റുകയായിരുന്നു.
വേനൽമഴ: വ്യാപക നാശം
പത്തനാപുരം:വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വ്യാപക നാശം.വൃക്ഷങ്ങൾ കടപുഴകി മുപ്പതോളം വീടുകൾ ഭാഗികമായി നശിച്ചു.പത്തനാപുരം വില്ലേജിൽ ഇടത്തറ,വാഴപ്പാറ,മാങ്കോട് മേഖലകളിലാണ് കാറ്റ് താണ്ഡവമാടിയത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശിയത്.റബർ,തെങ്ങ്, കവുങ്ക് തുടങ്ങിയവയാണ് അധികവും കടപുഴകിയത്.ആളപായമുണ്ടായതായി സൂചനയില്ല.മരങ്ങൾ വീണ് വീടുകൾ തകർന്നതിനൊപ്പം ഗൃഹോപകരണങ്ങളും, വൈദ്യുതോപകരണങ്ങളും നശിച്ചിട്ടുണ്ട്.
എസ്എഫ്സികെയുടെ ഹൈ ടെക് നഴ്സറി,വനംവകുപ്പിന്റെ നഴ്സറി എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വൈദ്യുതി കമ്പികൾക്കും,പോസ്റ്റുകൾക്കും മീതെ മരങ്ങൾ വീണ് വീണ് വൈദ്യുതിയും തടസപ്പെട്ടു.റോഡിന് കുറുകെ മരം വീണ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. രാത്രി ഏറെ വൈകിയും അഗ്നിശമനസേനയും,നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗത, വൈദ്യുതി തടസം നീക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
കോവിൽത്തോട്ടത്ത് വെള്ളക്കെട്ടിലേയ്ക്ക് ലോഡർ വീണു
11:26 PM May 06, 2021 | Deepika.com