ചങ്ങനാശേരി: നിയുക്ത എംഎൽഎ ജോബ് മൈക്കിൾ തുരുത്തി കുടിവെള്ള പദ്ധതിപ്രദേശം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. വാട്ടർ അഥോറിറ്റി എൻജിനിയർമാരിൽനിന്ന് നിർദ്ദിഷ്ട പദ്ധതിയുടെ സ്ഥിതിവിവരം ആരാഞ്ഞു. പദ്ധതിക്ക് നേതൃത്വം നൽകുന്ന തുരുത്തി വികസന സമിതി പ്രസിഡന്റ് മനോജ് പാലാത്ര, പ്രോജക്ട് കോ ഓർഡിനേറ്റർ ജേക്കബ് കല്ലുമാടിക്കൽ, വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ മേരി ചെറിയാൻ, അസിസ്റ്റന്റ് എൻജിനിയർ ജെറിൻ ജെ. പോൾ എന്നിവരുമായി സംഭാഷണം നടത്തി.
മുടങ്ങിക്കിടക്കുന്ന ഈ പദ്ധതിയുടെ തടസങ്ങൾ പരിഹരിച്ചു പദ്ധതി പൂർത്തിയാക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ ജോബ് മൈക്കിൾ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിർമാണ ജോലികൾ നിർത്തിപ്പോയ കരാറുകാരനുമായും ഫോണിൽ ബന്ധപ്പെട്ടു പണി പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജോബ് മൈക്കിൾ നിർമാണ പുരോഗതി വിലയിരുത്തി
11:09 PM May 06, 2021 | Deepika.com