+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​​രു​​ത്തി ശു​​ദ്ധ​​ജ​​ല പ​​ദ്ധ​​തി: 80 ശ​ത​മാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട തു​​രു​​ത്തി പ്ര​​ദേ​​ശ​ത്തെ ശു​​ദ്ധ​​ജ​​ല​​ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി പ​​ദ്ധ​​തി​​യി​​ട്ട തു​​രു​​ത്തി ശു​​ദ്ധ​​ജ
തു​​രു​​ത്തി ശു​​ദ്ധ​​ജ​​ല പ​​ദ്ധ​​തി:  80 ശ​ത​മാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട തു​​രു​​ത്തി പ്ര​​ദേ​​ശ​ത്തെ ശു​​ദ്ധ​​ജ​​ല​​ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി പ​​ദ്ധ​​തി​​യി​​ട്ട തു​​രു​​ത്തി ശു​​ദ്ധ​​ജ​​ല പ​​ദ്ധ​​തി​​യു​​ടെ തു​​രു​​ത്തി സി​​എ​​സ്ഐ പ​​ള്ളി​​ക്കു സ​​മീ​​പ​​ത്തെ പ​​ന്പ്ഹൗ​​സി​​ന്‍റെ​​യും ജ​​ല​​സം​​ഭ​​ര​​ണി​​യു​​ടെ​​യും ഉ​​ൾ​​പ്പെ​ടെ പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​മാ​​ണം 80 ശ​​ത​​മാ​​നം പൂ​​ർ​​ത്തി​​യാ​​യി. സ്വ​​കാ​​ര്യ​വ്യ​​ക്തി സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കി​​യ സ്ഥ​​ല​​ത്ത് ര​​ണ്ടു​​ല​​ക്ഷം ലി​​റ്റ​​ർ സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ള്ള ഓ​​വ​​ർ​​ഹെ​​ഡ് ടാ​​ങ്കും പ​​ന്പ് ഹൗ​​സും പൂ​​ർ​​ത്തീ​​ക​​രി​​ച്ചി​​രു​​ന്നു. എ​ന്നാ​ൽ കോ​വി​ഡും മ​റ്റു ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം പ​ദ്ധ​തി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​റു​മാ​സ​ത്തി​ല​ധി​ക​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.
ച​​ങ്ങ​​നാ​​ശേ​​രി ചെ​​റു​​ക​​ര​​ക്കു​​ന്നി​​ലു​​ള്ള ക​​റ്റോ​​ട് പ​​ദ്ധ​​തി​​യു​​ടെ ഓ​​വ​​ർ​​ഹെ​​ഡ് ടാ​​ങ്കി​​ൽ​​നി​​ന്നും ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സി​​ലൂ​​ടെ പാ​​ലാ​​ത്ര​​ച്ചി​​റ​​യി​​ലെ​​ത്തി എം​​സി റോ​​ഡി​​ലൂ​​ടെ തു​​രു​​ത്തി മി​​ഷ​​ൻ പ​​ള്ളി​​ക്ക​​ടു​​ത്തു​​ള്ള ഓ​​വ​​ർ​​ഹെ​​ഡ് ടാ​​ങ്കി​​ൽ വെ​​ള്ളം എ​​ത്തി​​ച്ചു വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്നു​​മു​​ത​​ൽ നാ​​ലു​​വ​​രെ​​യു​​ള്ള വാ​​ർ​​ഡു​​ക​​ളി​​ലും കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ലെ മൂ​​ന്നു വാ​​ർ​​ഡു​​ക​​ളി​​ലും ശു​​ദ്ധ​​ജ​​ലം വി​​ത​​ര​​ണം ചെ​​യ്യ​​ത്ത​​ക്ക​​വി​​ധ​​മാ​​ണ് ശു​​ദ്ധ​​ജ​​ല പ​​ദ്ധ​​തി വി​​ഭാ​​വ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഭൂ​​രി​​പ​​ക്ഷം ഭാ​​ഗ​​ത്തും പൈ​​പ്പും സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. 3.14കോ​​ടി രൂ​​പ​യ്​​ക്കു​​ള്ള ക​​രാ​​ർ ജോ​​ലി​​ക​​ളാ​​ണ് ന​​ട​​ന്ന​​ത്.
ചെ​​റു​​ക​​ര​​ക്കു​​ന്നി​​ൽ​​നി​​ന്നും റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ന​​ടു​​ത്തു​​ള്ള ക​​ലു​​ങ്കി​​ന​​ടി​​യി​​ലൂ​​ടെ പൈ​​പ്പ് സ്ഥാ​​പി​​ക്കു​​ന്ന​​തും ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സി​​ൽ മു​​ക്കാ​​ൽ കി​​ലോ​​മീ​​റ്റ​​റോ​​ളം പൊ​​തു​​മ​​രാ​​മ​​ത്ത് റോ​​ഡ് കു​​ഴി​​ച്ച് പൈ​​പ്പ് സ്ഥാ​​പി​​ക്കു​​ന്ന​​തു​​മാ​​യ ജോ​​ലി​​ക​​ളാ​​ണ് ഇ​​നി​​യും പൂ​​ർ​​ത്തി​​യാ​​കാ​​നു​​ള്ള​​ത്.
More in Kottayam :