ചങ്ങനാശേരി: ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്പോൾ നിർമാണമേഖലക്ക് ഇളവുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കു നിവേദനം സമർപ്പിച്ചു.
കോവിഡും നിർമാണ സാമഗ്രികളുടെ വിലവർധനയുംമൂലം നിലവിൽ നിർമാണ മേഖല പ്രതിസന്ധി നേരിടുകയാണ്. വേനൽക്കാലം അവസാനിക്കുന്നതിനൊപ്പം ജൂണിൽ മഴ ആരംഭിക്കും. അതിഥിത്തൊഴിലാളികൾ അടുത്തമാസത്തോടെ നാടുവിട്ടു പോകാനിടയുണ്ട്.
ഇതെല്ലാം നിർമാണ മേഖലയ്ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാലാണ് നിർമാണ മേഖലയ്ക്ക് ഇളവുകൾ വേണമെന്നു സംഘടന ആവശ്യപ്പെട്ടിരിക്കുന്നതെന്നു സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി പറഞ്ഞു.
ലോക്ക്ഡൗണ്‍: നിർമാണമേഖലയ്ക്ക് ഇളവുവേണമെന്ന് കരാറുകാർ
11:09 PM May 06, 2021 | Deepika.com