+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ: പാ​ന്പാ​ടി മേ​ഖ​ല​യി​ൽ തി​ര​ക്ക് ഒ​ഴി​യു​ന്നു

പാ​​ന്പാ​​ടി: കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ​ത്തു​​ട​​ർ​​ന്ന് ലോ​​ക്ക്ഡൗ​​ണി​​ന് സ​​മാ​​ന​​മാ​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ വ​ന്ന​​തോ​​ടെ മേ​​ഖ​​ല​​യി​​ൽ തി​​ര​​ക്ക് ഒ​​ഴി​​ഞ്ഞു. അ​​വ​​ശ്യ​​വ​​സ്തു​​ക്ക​
ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ:  പാ​ന്പാ​ടി മേ​ഖ​ല​യി​ൽ തി​ര​ക്ക് ഒ​ഴി​യു​ന്നു
പാ​​ന്പാ​​ടി: കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ​ത്തു​​ട​​ർ​​ന്ന് ലോ​​ക്ക്ഡൗ​​ണി​​ന് സ​​മാ​​ന​​മാ​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ വ​ന്ന​​തോ​​ടെ മേ​​ഖ​​ല​​യി​​ൽ തി​​ര​​ക്ക് ഒ​​ഴി​​ഞ്ഞു. അ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ൾ വി​​ൽ​​ക്കു​​ന്ന ക​​ട​​ക​​ളു​​ടെ സേ​​വ​​നം മാ​​ത്ര​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്.
പാ​​ന്പാ​​ടി, കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഒ​​രാ​​ഴ്ച മു​​ന്പാ​ണ് നി​​രോ​​ധ​​നാ​​ജ്ഞാ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. ആ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ൾ വി​​ൽ​​ക്കു​​ന്ന ക​​ട​​ക​​ളൊ​​ഴി​​കെ​​യു​​ള​​ള വ്യാ​​പാ​​ര​​മേ​​ഖ​​ല​​ക​​ളെ​​ല്ലാം സ്തം​​ഭ​​നാ​​വ​​സ്ഥ​യി​​ലാ​​ണ്. പാ​​ന്പാ​​ടി​​യി​​ൽ കോ​​വി​​ഡ് ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം കു​​റ​​യു​​ന്ന​​ത് നേ​​രി​​യ ആ​​ശ്വാ​​സ​​മാ​​യി.
കോ​​വി​​ഡ് അ​​ധി​​ക നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​നെ​ത്തു​ട​ർ​ന്ന് റോ​​ഡു​​ക​​ളി​​ൽ പോ​​ലീ​​സ് പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കി. മ​​ണ​​ർ​​കാ​​ട്, കി​​ട​​ങ്ങൂ​​ർ, അ​​യ​​ർ​​ക്കു​​ന്നം, പാ​​ന്പാ​​ടി, പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രി​​ശോ​​ധ​​ന​​യു​​ണ്ട്. മ​​തി​​യാ​​യ രേ​​ഖ​​ക​​ൾ ഇ​​ല്ലാ​​ത്ത​​വ​​ർ​​ക്കെ​​തി​​രെ നി​​യ​​മ ന​​ട​​പ​​ടി സ്വീ​ക​​രി​​ക്കു​​ന്നു​​ണ്ട്.
കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്ത് 17-ാം വാ​​ർ​​ഡ് കോ​​വി​​ഡ് ജാ​​ഗ്ര​​ത സ​​മി​​തി​​യു​​ടെ ആ​​വ​ശ്യ​​പ്ര​​കാ​​രം കോ​​വി​​ഡ് രോ​​ഗി​​ക​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​യി ര​​ണ്ടു പ​​ൾ​​സ് ഓ​​ക്സി​​മീ​​റ്റ​​റു​​ക​​ൾ ക​​ണ്ട​​ൻ​​കാ​​വ് പ​​ബ്ലി​​ക് ലൈ​​ബ്ര​​റി ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ​​ക്ക് സ​​മ​​ർ​​പ്പി​​ച്ചു.
സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ൽ പാ​​രി​​ഷ് ഹാ​​ളി​​ലെ കോ​​വി​​ഡ് ചി​​കി​​ത്സ​​കേ​​ന്ദ്രം നി​​റ​​യു​​ന്ന സാ​​ഹ​​ച​​ര്യം മു​ന്നി​ൽ​ക്ക​ണ്ട് മ​ണ​ർ​കാ​ട് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു ഡൊ​​മി​​സി​​ലി​​യ​​റി കേ​​ന്ദ്രം​​കൂ​​ടി ആ​​രം​​ഭി​​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യി. മാ​ലം സെ​​ന്‍റ് മേ​​രീ​​സ് കോ​​ള​​ജ് ഹോ​​സ്റ്റ​​ലി​​ൽ ഡൊ​​മി​​സി​​ലി​​യ​​റി കേ​​ന്ദ്രം തു​​ട​​ങ്ങാ​നു​ള്ള പ്രാ​​ഥ​​മി​​ക ന​​ട​​പ​​ടി​​ക​​ളാ​​ണ് ആ​രം​ഭി​ച്ച​ത്. നി​​ല​​വി​​ൽ 75 രോ​​ഗി​​ക​​ൾ മ​ണ​ർ​കാ​ട് പ​​ള്ളി പാ​​രി​​ഷ് ഹാ​​ളി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്നു.
സ​​ർ​​ക്കാ​​രി​​ന്‍റെ ഓ​​ക്സി​​ജ​​ൻ പാ​​ർ​​ല​​ർ സം​​വി​​ധാ​​ന​വും ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
More in Kottayam :