+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​​​ക്സി​​​ൻ: പാ​​​ന്പാ​​​ടി താലൂക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​ൻ തി​​​ര​​​ക്ക്

പാ​​​​ന്പാ​​​​ടി: പാ​​​​ന്പാ​​​​ടി താലൂക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ വ​​​​ൻ​​​​തി​​​​ര​​​​ക്ക്. സ്പോ​​​​ട്ട് ര​​​​ജി​​​​സ്ട്രേ​​​​ഷ
വാ​​​ക്സി​​​ൻ: പാ​​​ന്പാ​​​ടി താലൂക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​ൻ തി​​​ര​​​ക്ക്
പാ​​​​ന്പാ​​​​ടി: പാ​​​​ന്പാ​​​​ടി താലൂക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ വ​​​​ൻ​​​​തി​​​​ര​​​​ക്ക്. സ്പോ​​​​ട്ട് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നാ​​​​യ​​​​തി​​​​നാ​​​​ൽ രാ​​​​വി​​​​ലെ ആ​​​​റി​​​​നു​​​ത​​​​ന്നെ ആ​​​​ളു​​​​ക​​​​ൾ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഒ​​​​ന്പ​​​​തോ​​​​ടെ വ​​​​ലി​​​​യ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​മാ​​​​യി മാ​​​​റി. ആ​​​​ളു​​​​ക​​​​ളെ സാ​​​​മൂ​​​​ഹി​​​​ക അ​​​​ക​​​​ലം പാ​​​​ലി​​​​ച്ച് നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നോ മ​​​​റ്റോ അ​​​​ധി​​​​കൃ​​​​ത​​​​ർ യാ​​​​തൊ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ന്ന് ആ​​​​ക്ഷേ​​​​പ​​​​മു​​​​ണ്ട്. ക്യൂ​​​​വി​​​​ൽ​​​​നി​​​​ന്ന ആ​​​​ളു​​​​ക​​​​ൾ ത​​​​മ്മി​​​​ൽ വാ​​​​ക്കേ​​​​റ്റ​​​​വും ഉ​​​​ന്തും​​​​ത​​​​ള്ളും പ​​​​ല​​​​ത​​​​വ​​​​ണ ഉ​​​​ണ്ടാ​​​​യി.
വ​​​​ലി​​​​യ ആ​​​​ൾ​​​​ക്കൂ​​​​ട്ടം ഉ​​​​ണ്ടാ​​​​കു​​​ന്ന​​​തും സാ​​​​മൂ​​​​ഹി​​​​ക അ​​​​ക​​​​ലം പാ​​​​ലി​​​​ക്കാ​​​​ത്ത​​​​തും രോ​​​​ഗ​​​​വ്യാ​​​​പ​​​​ന സാ​​​​ധ്യ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് ഒ​​​​ത്തു​​​​ചേ​​​​ര​​​​ൽ. ആ​​​​ശാ​​​വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​ർ, പ​​​​ഞ്ചാ​​​​യ​​​​ത്ത് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യം ഉ​​​​യ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും ആ​​​​രും എ​​​​ത്തി​​​​യി​​​​ല്ല.
വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ കെ​​​​ടു​​​​കാ​​​​ര്യ​​​​സ്ഥ​​​​ത​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യം​​​​ഗം എ​​​​ൻ. ഹ​​​​രി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ വാ​​​​ക്സി​​​​ന്‍റെ പേ​​​​രി​​​​ൽ നി​​​​ര​​​​ന്ത​​​​രം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സം​​​​സ്ഥാ​​​​ന​ സ​​​​ർ​​​​ക്കാ​​​​രും ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പും സെ​​​​ക്ക​​​​ൻ​​​​ഡ് ഡോ​​​​സ് വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കാ​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഹ​​​​രി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
More in Kottayam :