നെടുംകുന്നം: മേഖലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ആറു പേരാണ് നെടുംകുന്നം പഞ്ചായത്തിൽ മാത്രം കോവിഡ് ബാധിച്ചു മരിച്ചത്.
നെടുംകുന്നം പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.37 ആയി ഉയർന്നു. രോഗവ്യാപനം കൂടിയതോടെ ഒന്ന്, രണ്ട്, മൂന്ന്, നാല്, ഏഴ്, 12, 13, 14, 15 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി. സമീപ പഞ്ചായത്തുകളിലെല്ലാം രോഗികളുടെ എണ്ണം വർധിച്ചു. പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നിട്ടുണ്ട്.
കറുകച്ചാൽ പഞ്ചായത്തിൽ 13 വാർഡുകളാണു കണ്ടെയ്ൻമെന്റ് സോണുകളായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.26 ആണ്. ഡിസിസിയിലടക്കം എത്തുന്നവരുടെ എണ്ണവും വർധിച്ചു.
വെള്ളാവൂർ പഞ്ചായത്തിലും രോഗവ്യാപനം കൂടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.37 ആയി ഉയർന്നു. ഭൂരിഭാഗം വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലായി.
വാഴൂർ പഞ്ചായത്തിലും രോഗ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. പഞ്ചായത്തിലെ ഒന്ന്, മൂന്ന്, ഏഴ്, ഒന്പത്, 10, 14 എന്നി വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.19 ആയി ഉയർന്നു. ഡിസിസിയിലും സിഎൽഎഫ്എൽടിസിയും എത്തുന്നവരുടെ എണ്ണം വർധിച്ചു.
കങ്ങഴ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഒന്പത്, 11, 12, 13 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.21 ആയി ഉയർന്നു.
പള്ളിക്കത്തോട് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.77, ചിറക്കടവ്, 22.40 എന്നിങ്ങനെയാണ്. വരും ദിവസങ്ങളിൽ പഞ്ചായത്തുകൾ പൂർണമായി കണ്ടെയ്ൻമെന്റ് സോണായി മാറുമെന്നാണ് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും പറയുന്നത്.