തൃക്കൊടിത്താനം: വീടുകൾ അടുത്തുള്ളതും ആവശ്യത്തിനു സൗകര്യങ്ങളില്ലാത്തതുമായ ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ തൃക്കൊടിത്താനം പഞ്ചായത്ത് ആരംഭിച്ച സിഎഫ്എൽടിസിക്കെതിരെ പരാതി ഉയരുന്നു. സ്കൂളിനോടു ചേർന്നു താമസിക്കുന്ന വീട്ടുകാർക്ക് കോവിഡ് സെന്റർ ഭീഷണി ഉയർത്തുന്നതായി കാണിച്ച് നാട്ടുകാർ കോട്ടയം ജില്ലാ കളക്ടർക്കു പരാതി നൽകി.
ഈ വീടുകളിൽ പ്രായമുള്ളവരും കുട്ടികളും അസുഖമുള്ളവരും താമസിക്കുന്നതിനാൽ സെന്റർ ഇവിടെനിന്നും മാറ്റണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ പകർപ്പ് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും കൈമാറിയിട്ടുണ്ട്.
സിഎഫ്എൽടിസിക്കെതിരെ പരാതി
11:09 PM May 06, 2021 | Deepika.com