ചങ്ങനാശേരി: പശുക്കൾക്ക് കുളന്പുരോഗം വ്യാപകമാകുകയും അഞ്ചിലേറെ പശുക്കൾ ചത്തൊടുങ്ങുകയും ചെയ്തിട്ടു നഷ്ടപരിഹാരത്തിനു നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം ഉയരുന്നു. നഗരസഭാ പരിധിയിലെ 32-ാം വാർഡിൽപ്പെട്ട കാക്കാംതോട്, വാഴപ്പള്ളി മേഖലകളിലെ ഇരുപത് വീടുകളിൽ വളർത്തുന്ന പശുക്കൾക്കും കിടാരികൾക്കുമാണ് കുളന്പുരോഗം ബാധിച്ചത്.
ഇതിൽ ഒരു വീട്ടിലെതന്നെ മൂന്നു പശുക്കളും ഒരു കിടാവും ചത്തിരുന്നു. രോഗം ബാധിച്ച മുപ്പതോളം പശുക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കറവപ്പശുക്കൾക്ക് രോഗം ബാധിച്ചതുമൂലം പാൽവിറ്റ് ഉപജീവനം നടത്തിയിരുന്ന ക്ഷീരകർഷകർക്ക് വൻനഷ്ടമാണ് സംഭവിച്ചത്. ക്ഷീരകർഷകർക്കുണ്ടായ നഷ്ടം കണക്കാക്കി സഹായധനം അനുവദിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.
പശുക്കൾക്ക് കുളന്പുരോഗം: നഷ്ടപരിഹാരത്തിനു നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം
11:09 PM May 06, 2021 | Deepika.com