എ​ൻ.​എ​സ്. ഹ​രി​ച്ഛ​ന്ദ്ര​ൻ: അക്ഷര നഗരിയിലെ കോൺഗ്രസിന്‍റെ സൗമ്യമുഖങ്ങളിലൊന്ന്

11:09 PM May 06, 2021 | Deepika.com
കോ​​ട്ട​​യം: കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ട്ടി​​യു​​ടെ അ​​ക്ഷ​​ര​​ന​​ഗ​​ര​​യി​​ലെ സൗ​​മ്യ​​മു​​ഖ​​ങ്ങ​​ളി​​ലൊ​​ന്നാ​​യി​​രു​​ന്നു അ​​ന്ത​​രി​​ച്ച ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും മു​​ൻ ന​​ഗ​​ര​​സ​​ഭ കൗ​​ണ്‍​സി​​ല​​റു​​മാ​​യ എ​​ൻ.​​എ​​സ്. ഹ​​രി​​ച്ഛ​​ന്ദ്ര​​ൻ. എ​​ല്ലാ​​വ​​രെ​​യും ചി​​രി​​ച്ചും അ​​ഭി​​വാ​​ദ്യം ചെ​​യ്തു സ്കൂ​​ട്ട​​റി​​ൽ ന​​ഗ​​ര​​ത്തി​​ലൂ​​ടെ പോ​​കു​​ന്ന ഹ​​രി​​ച്ഛ​​ന്ദ്ര​​ൻ കോ​​ണ്‍​ഗ്ര​​സു​​കാ​​രു​​ടെ മാ​​ത്ര​​മ​​ല്ല എ​​ല്ലാ​​വ​​രു​​ടെ​​യും പ്രി​​യ​​പ്പെ​​ട്ട നേ​​താ​​വാ​​യി​​രു​​ന്നു.
കെ​എ​സ്‌​യു​​വി​​ന്‍റെ നീ​​ല​​പ​​താ​​ക​​യു​​മേ​​ന്തി ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളെ സം​​ഘ​​ടി​​പ്പി​​ച്ച ഹ​​രി യൂ​​ണി​​വേ​​ഴ്സി​​റ്റി യൂ​​ണി​​യ​​ൻ കൗ​​ണ്‍​സി​​ല​​റാ​​യി​​ട്ടാ​​ണ് സം​​ഘ​​ട​​നാ രം​​ഗ​​ത്ത് ശ്ര​​ദ്ധേ​​യ​​നാ​​കു​​ന്ന​​ത്. കെ​എ​സ്‌​യു​​വി​​ന്‍റെ ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​ന്ന നി​​ല​​യി​​ൽ കോ​​ട്ട​​യ​​ത്തെ​​യും ജി​​ല്ല​​യി​​ലെ​​യും ക​​ലാ​​ല​​യ​​ങ്ങ​​ളി​​ൽ കെ​എ​സ്‌​യു​​വി​​നെ കെ​​ട്ടി​​പ്പെ​ടു​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കാ​​ണു വ​​ഹി​​ച്ച​​ത്. യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സി​​ലും സ​​ജീ​​വ സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്ന ഹ​​രി നി​​ര​​വ​​ധി​​യാ​​യ സ​​മ​​ര​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പ​​ല​​ത​​വ​​ണ ഭീ​​ക​​ര​​മാ​​യ പോ​​ലീ​​സ് മ​​ർ​​ദ​​നം ഏ​​ൽ​​ക്കേ​​ണ്ടി​​യും വ​​ന്നി​​ട്ടു​​ണ്ട്.
2010ൽ ​​കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ല​​റാ​​യ ഹ​​രി പാ​​ർ​​ല​​മെ​​ന്‍റ​​റി രം​​ഗ​​ത്തും മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് കാ​​ഴ്ച​​വ​​ച്ച​​ത്. ത​​ന്‍റെ വാ​​ർ​​ഡി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ എ​​ല്ലാ പ്ര​​ശ്ന​​ങ്ങ​​ളി​​ലും സ​​ജീ​​വ​​മാ​​യി ഇ​​ട​​പെ​​ട്ട ഇ​​ദ്ദേ​​ഹം തു​​ട​​ർ​​ന്നു വ​​ന്ന ന​​ഗ​​ര​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സീ​​റ്റി​​നാ​​യി ആ​​രു​​ടെ അ​​ടു​​ത്തും പോ​​യി​​ട്ടി​​ല്ല. സ്ഥാ​​ന​​മാ​​ന​​ങ്ങ​​ൾ​​ക്കു പു​​റ​​കേ പോ​​കാ​​ത്ത അ​​പൂ​​ർ​​വം ചി​​ല കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളി​​ലൊ​​രാ​​ളാ​​യി​​രു​​ന്നു ഹ​​രി​​ച്ഛ​​ന്ദ്ര​​ൻ. കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ട്ടി​​യു​​ടെ ബൂ​​ത്തു ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ​​ക്കൊ​​പ്പം പോ​​സ്റ്റ​​ർ പ​​തി​​ക്കാ​​ൻ വ​​രെ ഹ​​രി​​ച്ഛ​​ന്ദ്ര​​ൻ എ​​ത്തു​മാ​​യി​​രു​​ന്നു.
ഏ​​റ്റ​​വും ഒ​​ടു​​വി​​ൽ കോ​​ട്ട​​യം നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​യി പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു."കോ​​വി​​ഡ് നെ​​ഗ​​റ്റീ​​വാ​​യി ഉൗ​​ർ​​ജ​​സ്വ​​ല​​ത​​യോ​​ടെ ന​​മു​​ക്ക് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്ത​​ണം, തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ തോ​​ൽ​​വി ഒ​​രു പ്ര​​ശ്ന​​മ​​ല്ല, എന്നുമൊ​​ക്കെ അ​​ദ്ദേ​​ഹം നേ​​താ​​ക്ക​​ളു​​മാ​​യി ഫോ​​ണി​​ൽ ക​​ഴി​​ഞ്ഞദി​​വ​​സ​​വും സം​​സാ​​രി​​ച്ചി​​രു​​ന്നു’വെ​​ന്നു സു​​ഹൃ​​ത്തു​​ക്ക​​ൾ ഓ​​ർ​​ക്കു​​ന്നു. ഹ​​രി​​ച്ഛ​​ന്ദ്ര​​ന്‍റെ വിയോഗം കോ​​ട്ട​​യ​​ത്തെ കോ​​ണ്‍​ഗ്ര​​സി​​ന് നി​​ക​​ത്താ​​നാ​​വാ​​ത്ത ന​​ഷ്ട​​മാ​​ണു​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
നി​​ര്യാ​​ണവാ​​ർ​​ത്ത​​യ​​റി​​ഞ്ഞ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ എ​​ന്നി​​വ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി. മു​​ൻ കേ​​ന്ദ്ര മ​​ന്ത്രി വ​​യ​​ലാ​​ർ ര​​വി, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ, എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ, കെ.​​സി. ജോ​​സ​​ഫ്, കു​​ര്യ​​ൻ ജോ​​യ്, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് എ​​ന്നി​​വ​​ർ അ​​നു​​ശോ​​ചി​​ച്ചു.