കോട്ടയം: കോണ്‍ഗ്രസ് പാർട്ടിയുടെ അക്ഷരനഗരയിലെ സൗമ്യമുഖങ്ങളിലൊന്നായിരുന്നു അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറിയും മുൻ നഗരസഭ കൗണ്‍സിലറുമായ എൻ.എസ്. ഹരിച്ഛന്ദ്രൻ. എല്ലാവരെയും ചിരിച്ചും അഭിവാദ്യം ചെയ്തു സ്കൂട്ടറിൽ നഗരത്തിലൂടെ പോകുന്ന ഹരിച്ഛന്ദ്രൻ കോണ്‍ഗ്രസുകാരുടെ മാത്രമല്ല എല്ലാവരുടെയും പ്രിയപ്പെട്ട നേതാവായിരുന്നു.
കെഎസ്യുവിന്റെ നീലപതാകയുമേന്തി ബസേലിയോസ് കോളജിൽ വിദ്യാർഥികളെ സംഘടിപ്പിച്ച ഹരി യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലറായിട്ടാണ് സംഘടനാ രംഗത്ത് ശ്രദ്ധേയനാകുന്നത്. കെഎസ്യുവിന്റെ ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിൽ കോട്ടയത്തെയും ജില്ലയിലെയും കലാലയങ്ങളിൽ കെഎസ്യുവിനെ കെട്ടിപ്പെടുക്കുന്നതിൽ നിർണായക പങ്കാണു വഹിച്ചത്. യൂത്ത് കോണ്‍ഗ്രസിലും സജീവ സാന്നിധ്യമായിരുന്ന ഹരി നിരവധിയായ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പലതവണ ഭീകരമായ പോലീസ് മർദനം ഏൽക്കേണ്ടിയും വന്നിട്ടുണ്ട്.
2010ൽ കോട്ടയം നഗരസഭാ കൗണ്‍സിലറായ ഹരി പാർലമെന്ററി രംഗത്തും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. തന്റെ വാർഡിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട ഇദ്ദേഹം തുടർന്നു വന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ സീറ്റിനായി ആരുടെ അടുത്തും പോയിട്ടില്ല. സ്ഥാനമാനങ്ങൾക്കു പുറകേ പോകാത്ത അപൂർവം ചില കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരുന്നു ഹരിച്ഛന്ദ്രൻ. കോണ്‍ഗ്രസ് പാർട്ടിയുടെ ബൂത്തു കമ്മിറ്റി അംഗങ്ങൾക്കൊപ്പം പോസ്റ്റർ പതിക്കാൻ വരെ ഹരിച്ഛന്ദ്രൻ എത്തുമായിരുന്നു.
ഏറ്റവും ഒടുവിൽ കോട്ടയം നിയമസഭാ മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു."കോവിഡ് നെഗറ്റീവായി ഉൗർജസ്വലതയോടെ നമുക്ക് പ്രവർത്തനങ്ങൾ നടത്തണം, തെരഞ്ഞെടുപ്പിലെ തോൽവി ഒരു പ്രശ്നമല്ല, എന്നുമൊക്കെ അദ്ദേഹം നേതാക്കളുമായി ഫോണിൽ കഴിഞ്ഞദിവസവും സംസാരിച്ചിരുന്നു’വെന്നു സുഹൃത്തുക്കൾ ഓർക്കുന്നു. ഹരിച്ഛന്ദ്രന്റെ വിയോഗം കോട്ടയത്തെ കോണ്‍ഗ്രസിന് നികത്താനാവാത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
നിര്യാണവാർത്തയറിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ മെഡിക്കൽ കോളജിലെത്തി. മുൻ കേന്ദ്ര മന്ത്രി വയലാർ രവി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.സി. ജോസഫ്, കുര്യൻ ജോയ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർ അനുശോചിച്ചു.