കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരത്തിനു നേതൃത്വം നൽകി പഞ്ചായത്ത് പ്രസിഡന്‍റ്

11:08 PM May 06, 2021 | Deepika.com
വാ​​ഴൂ​​ർ: കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​യാ​​ളു​​ടെ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കാ​​ൻ നേ​​തൃ​​ത്വം ന​​ൽ​​കി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റും അം​​ഗ​​ങ്ങ​​ളും. വാ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​പി. റെ​​ജി​​യും അം​​ഗ​​ങ്ങ​​ളാ​​യ ശ്രീ​​കാ​​ന്ത് പി. ​​ത​​ങ്ക​​ച്ച​​നും എ​​സ്. അ​​ജി​​ത് കു​​മാ​​റു​​മാ​​ണ് പി​​പി​​ഇ കി​​റ്റ് ധ​​രി​​ച്ച് സം​​സ്കാ​​ര​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് സി​​ന്ധു ച​​ന്ദ്ര​​നും നേ​​തൃ​​ത്വ​​മാ​​യി ഒ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്നു.
വാ​​ഴൂ​​ർ ഇ​​ള​​പ്പു​​ങ്ക​​ൽ സ്വ​​ദേ​​ശി വി.​​ഐ. ജോ​​സ​​ഫി​​ന്‍റെ (ത​​ന്പാ​​ൻ) മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കാ​​നാ​​ണ് ഇ​​വ​​ർ മു​​ൻ​​കൈ എ​​ടു​​ത്ത​​ത്. സി​​പി​​എം ഇ​​ള​​പ്പു​​ങ്ക​​ൽ മു​​ൻ ബ്രാ​​ഞ്ച് സെ​​ക്ര​​ട്ട​​റി​​യാ​​ണ് ജോ​​സ​​ഫ്. കോ​​വി​​ഡ് ബാ​​ധി​​ച്ച് മു​​ണ്ട​​ക്ക​​യം സി​​എ​​ഫ്എ​​ൽ​​ടി​​സി​​യി​​ൽ ക​​ഴി​​യു​​ന്പോ​​ഴാ​​ണ് ജോ​​സ​​ഫ് മ​​രി​​ച്ച​​ത്. കോ​​വി​​ഡ് ബാ​​ധി​​ത​​നാ​​യ​​തി​​നാ​​ൽ സം​​സ്കാ​​ര​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കാ​​ൻ മ​​റ്റു​​ള്ള​​വ​​ർ മ​​ടി​​ച്ച​​പ്പോ​​ഴാ​​ണ് ഇ​​വ​​ർ ഏ​​റ്റെ​​ടു​​ത്ത​​ത്. മു​​ണ്ട​​ക്ക​​യം പ​​ഞ്ചാ​​യ​​ത്ത് പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ സം​​സ്കാ​​രം ന​​ട​​ത്തി.