പാ​​ക്കി​​ൽ യാ​​ക്കോ​​ബാ​​യ പ​​ള്ളി​​യി​​ലെ നേ​​ർ​​ച്ച​​പ്പെ​​ട്ടി കു​​ത്തി​ത്തു​​റ​​ന്നു മോ​ഷ​ണം

11:08 PM May 06, 2021 | Deepika.com
ചി​​ങ്ങ​​വ​​നം: പാ​​ക്കി​​ൽ സെ​​ന്‍റ് തോ​​മ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി പ​​ള്ളി​​യി​​ലെ നേ​​ർ​​ച്ച​​പ്പെ​​ട്ടി കു​​ത്തി തു​​റ​​ന്നു മോ​​ഷ്ടാ​​ക്ക​​ൾ പ​​ണം അ​​പ​​ഹ​​രി​​ച്ചു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 2.30നാ​​ണു മോ​​ഷ​​ണം ന​​ട​​ന്ന​​തെ​​ന്നു ക​​രു​​തു​​ന്നു.
പു​​ല​​ർ​​ച്ചെ പ​​ള്ളി പ​​രി​​സ​​ര​​ത്തെ ലൈ​​റ്റ് അ​​ണ​​യ്ക്കു​​വാ​​നെ​​ത്തി​​യ ക​​മ്മി​​റ്റി​​യം​​ഗം ജോ​​ണ്‍ വാ​​ല​​യി​​ൽ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ ത​​ക​​ർ​​ത്ത​നി​​ല​​യി​​ൽ ക​​ണ്ട​​തോ​​ടെ​​യാ​​ണു മോ​​ഷ​​ണ​​വി​​വ​​രം അ​​റി​​യു​​ന്ന​​ത്. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​ള്ളി​​യു​​ടെ തെ​​ക്കു​​വ​​ശ​​ത്തെ വാ​​തി​​ലി​​ന്‍റെ ഓ​​ടാ​​ന്പ​​ൽ ത​​ക​​ർ​​ത്ത നി​​ല​​യി​​ലും കാ​​ണു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു പ​​ള്ളി വി​​കാ​​രി​​യെ​​യും മ​​റ്റു ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളെ​​യും വി​​ളി​​ച്ചു വ​​രു​​ത്തു​​ക​​യാ​​യി​​രു​​ന്നു.
പ​​ള്ളി​​ക്ക​​ക​​ത്തി​​രു​​ന്ന നേ​​ർ​​ച്ച​​പ്പെ​​ട്ടി​​യി​​ലെ പ​​ണ​​മാ​​ണ് അ​​പ​​ഹ​​രി​​ച്ച​​ത്. മു​​ൻ​​വ​​ശ​​ത്തു​​ണ്ടാ​​യി​​രു​​ന്ന നേ​​ർ​​ച്ച​​പ്പെ​​ട്ടി തു​​റ​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും സാ​​ധി​​ച്ചി​​ല്ല. നാ​​ല് സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ ത​​ക​​ർ​​ത്ത നി​​ല​​യി​​ലാ​​ണ്. സം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്നു ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. 10,000 രൂ​​പ ന​​ഷ്ട​​പ്പെ​​ട്ട​​താ​​യാ​​ണു ക​​രു​​തു​​ന്ന​​ത്. ദി​​വ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പ് കൊ​​ല്ലാ​​ട് സെ​​ന്‍റ് പോ​​ൾ​​സ് പ​​ള്ള​​യി​​ലെ ര​​ണ്ടു നേ​​ർ​​ച്ച​​പ്പെ​​ട്ടി​​ക​​ൾ ത​​ക​​ർ​​ത്ത് മോ​​ഷ്ടാ​​ക്ക​​ൾ പ​​ണം അ​​പ​​ഹ​​രി​​ച്ചി​​രു​​ന്നു. പ​​ള്ളി​​യു​​ടെ പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന മു​​ഴു​​വ​​ൻ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ളും ത​​ക​​ർ​​ത്ത​​ശേ​​ഷ​​മാ​​യി​​രു​​ന്നു മോ​​ഷ​​ണം.