താ​​ര ത​​ർ​​ക്കം: മാ​​ഞ്ഞൂ​​രി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ കെ​​ട്ടി​​ക്കി​​ട​​ന്ന നെ​​ല്ല് സം​​ഭ​​രി​​ക്കാ​​ൻ ന​​ട​​പ​​ടി​യാ​​യി

11:08 PM May 06, 2021 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: മി​​ല്ലു​​കാ​​രും ക​​ർ​​ഷ​​ക​​രും ത​​മ്മി​​ലു​​ള്ള താ​​ര (കി​​ഴി​​വ്) ത​​ർ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്ന് മാ​​ഞ്ഞൂ​​രി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ കെ​​ട്ടി​​ക്കി​​ട​​ന്നി​​രു​​ന്ന നെ​​ല്ല് സം​​ഭ​​രി​​ക്കാ​​ൻ ന​​ട​​പ​​ടി​​ക​​ളാ​​യി. നെ​​ല്ല് സം​​ഭ​​ര​​ണം വേ​​ഗ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ക​​ഴി​​ഞ്ഞ​​ദി​​വ​​സം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ജി​​ല്ലാ ക​​ള​​ക്ട​​റു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യാ​​ണ് നെ​​ല്ല് സം​​ഭ​​ര​​ണം തു​​ട​​ങ്ങാ​​ൻ വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്.

100 കി​​ലോ നെ​​ല്ല് എ​​ടു​​ക്കു​​ന്പോ​​ൾ അ​​ഞ്ച് കി​​ലോ താ​​ര ന​​ൽ​​ക​​ണം എ​​ന്ന വ്യ​​വ​​സ്ഥ​​യി​​ലാ​​ണ് മി​​ല്ലു​​കാ​​ർ ഇ​​പ്പോ​​ൾ നെ​​ല്ലെ​​ടു​​ക്കു​​ന്ന​​ത്. കൊ​​യ്തെ​​ടു​​ത്ത 300 ട​​ണ്‍ നെ​​ല്ല് പാ​​ട​​ത്ത് കി​​ട​​ന്ന് ന​​ശി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ദീ​​പി​​ക ക​​ഴി​​ഞ്ഞ ദി​​വ​​സം വാ​​ർ​​ത്ത പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു. മാ​​ഞ്ഞൂ​​ർ കൃ​​ഷി​​ഭ​​വ​​ന് കീ​​ഴി​​ലെ 110 ഏ​​ക്ക​​ർ വ​​രു​​ന്ന പാ​​ണ്ഡ​​ൻ​​ക​​രി​-​രാ​​മ​​ൻ​​ക​​രി പാ​​ട​​ശേ​​ഖ​​ര​​ത്തെ 220 ട​​ണ്ണും 40 ഏ​​ക്ക​​ർ വ​​രു​​ന്ന ആ​​നി​​ത്താ​​നം ​പെ​​രും​​ക​​രി പാ​​ട​​ശേ​​ഖ​​ര​​ത്തെ 80 ട​​ണ്‍ നെ​​ല്ലും സ​​മീ​​പ​​ത്തെ മ​​റ്റു പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലെ നെ​​ല്ലു​​മാ​​ണ് സം​​ഭ​​രി​​ക്കു​​ന്ന​​ത്.

നൂ​​റു കി​​ലോ​യ്ക്ക് എ​​ട്ട് കി​​ലോ താ​​ര​​യാ​​ണ് മി​​ല്ലു​​കാ​​ർ ചോ​​ദി​​ച്ചി​​രു​​ന്ന​​ത്. നാ​​ലു കി​​ലോ വ​​രെ ന​​ൽ​​കാ​​ൻ ക​​ർ​​ഷ​​ക​​ർ ത​​യാ​​റാ​​യി​​ട്ടും സം​​ഭ​​ര​​ണം ന​​ട​​ത്താ​​ൻ മി​​ല്ലു​​കാ​​ർ സ​​മ്മ​​തി​​ച്ചി​​രു​​ന്നി​​ല്ല.

മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ പ്ര​​ശ്ന​​ത്തി​​ൽ ഇ​​ട​​പെ​​ട്ട​​തോ​​ടെ ജി​​ല്ലാ ക​​ള​​ക്ട​​ർ നേ​​രി​​ട്ടു മി​​ല്ലു​​കാ​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി പ്ര​​തി​​സ​​ന്ധി​​ക്കു പ​​രി​​ഹാ​​ര​മു​​ണ്ടാ​​ക്കി. പാ​​ണ്ഡ​​ൻ​​ക​​രി​​യി​​ൽ 77 ക​​ർ​​ഷ​​ക​​രും ആ​​നി​​ത്താ​​നം പാ​​ട​​ശേ​​ഖ​​ര​​ത്ത് 27 ക​​ർ​​ഷ​​ക​​രു​​മാ​​ണ് കൃ​​ഷി​​യി​​റ​​ക്കി​​യി​​രു​​ന്ന​​ത്. ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും മ​​റ്റും വാ​​യ്പ​​യെ​​ടു​​ത്തും സ്വ​​ർ​​ണം പ​​ണ​​യം വ​​ച്ചു​​മെ​​ല്ലാ​​മാ​​ണ് പ​​ല ക​​ർ​​ഷ​​ക​​രും കൃ​​ഷി​​യി​​റ​​ക്കി​​യ​​ത്. നെ​​ല്ല് ക​​യ​​റി പോ​​കാ​​തെ വ​​ന്ന​​തോ​​ടെ ഇ​​വ​​രെ​​ല്ലാം ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലു​​മാ​​യി​​രു​​ന്നു.