ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പ​നം: ക​​ട​​ക​​ളി​​ൽ തി​​ര​​ക്കേ​​റി

11:08 PM May 06, 2021 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡി​​ന്‍റെ ര​​ണ്ടാം​​വ​​ര​​വി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​യി ലോ​ക്ക്ഡൗ​​ണ്‍ ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​​ള്ള സ​​ർ​​ക്കാ​​ർ പ്ര​​ഖ്യ​​പ​​നം വ​​ന്ന​​തോ​​ടെ അ​​വ​​ശ്യ​വ​​സ്തു​​ക്ക​​ൾ വി​​ൽ​​ക്കു​​ന്ന ക​​ട​​ക​​ളി​​ൽ തി​​ര​​ക്കേ​​റി. നാ​​ളെ മു​​ത​​ൽ ഈ ​​മാ​​സം 16 വ​​രെ​​യാ​​ണ് സം​​സ്ഥാ​​ന​​ത്ത് ലോ​​ക്ക്ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ലോ​​ക്ക്ഡൗ​​ണ്‍ സ​​മ​​യ​​ത്തും അ​​വ​​ശ്യ​വ​​സ്തു​​ക്ക​​ൾ വി​​ൽ​​ക്കു​​ന്ന ക​​ട​​ക​​ൾ തു​​റ​​ക്കാ​​മെ​​ന്ന് സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ പ​​ല​​രും ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു​​ശേ​​ഷം ക​​ട​​ക​​ളി​​ലെ​​ത്തി പ​​തി​​വി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി കൂ​​ടു​​ത​​ൽ പ​​ല​​വ്യ​​ഞ്ജ​​ന സാ​​ധ​​ന​​ങ്ങ​​ളും അ​​രി​​യും പ​​ച്ച​​ക്ക​​റി​​യും ശേ​​ഖ​​രി​​ക്കു​​ന്ന കാ​​ഴ്ച്ച പ​​ല​​യി​​ട​​ത്തും കാ​​ണാ​​മാ​​യി​​രു​​ന്നു. സ​​പ്ലൈ​​കോ സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ല​​ട​​ക്കം ഉ​​ച്ച​​യ്ക്കു​​ശേ​​ഷം കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളെ​​ത്തി സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി.