കടുത്തുരുത്തി: നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടന്ന കടുത്തുരുത്തി മണ്ഡലത്തിൽനിന്നു തന്നെ വിജയിപ്പിച്ച ജനങ്ങൾക്കും നന്ദി പറഞ്ഞു മോൻസ് ജോസഫ് എംഎൽഎ. കേരളമൊട്ടാകെ ഇടതുതരംഗം ഉണ്ടായ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിലെ വോട്ടർമാർ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും ജാതിമതസാമുദായിക ചിന്തകൾക്കും അതീതമായി വോട്ട് ചെയ്തതാണ് തന്നെ വിജയിപ്പിച്ചതെന്ന് മോൻസ് ജോസഫ് പറഞ്ഞു.
മദ്യത്തിന്റെ ഒഴുക്കും പണാധിപത്യവും എതിരാളികൾ മുഖ്യ അജണ്ടയായി സ്വീകരിച്ചതിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് സമയത്തുതന്നെ പരാതി ഉന്നയിച്ചിരുന്നു. കടപ്ലാമറ്റത്ത് വ്യാജമദ്യ വിതരണവും ദുരന്ത വാർത്തയും ഉണ്ടായ സന്ദർഭത്തിൽ യുഡിഎഫ് അന്വേഷണം ആവശ്യപ്പെട്ടതും അധാർമിക തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ സാക്ഷ്യമാണ്. വികസന രംഗത്തു കൂടുതൽ കാര്യങ്ങൾ കടുത്തുരുത്തി മണ്ഡലത്തിൽ നടപ്പാക്കിയതിന്റെ സംതൃപ്തി ഉള്ളതുകൊണ്ടാണ് എൽഡിഎഫ് നടത്തിയ കള്ളപ്രചരണവും വ്യാജ പോസ്റ്റുകളും ജനം തള്ളിയതെന്നും മോൻസ് ജോസഫ് പറഞ്ഞു. അധാർമികമായ പ്രവർത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പ് രംഗത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വോട്ട് നേടാൻ നടത്തിയ എൽഡിഎഫ് ശ്രമങ്ങൾക്കുള്ള ചുട്ടമറുപടിയാണ് കടുത്തുരുത്തിയിലെ ജനങ്ങൾ നൽകിയതെന്നും പ്രതിസന്ധികളെയും കള്ളപ്രചരണങ്ങളെയും അതിജീവിച്ചു ഇപ്രാവശ്യം നേടിയ വിജയത്തിനും 4,256 വോട്ടിന്റെ ഭൂരിപക്ഷത്തിനും ഒരു ലക്ഷം വോട്ടിന്റെ മൂല്യവും കരുത്തുമുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു. അഞ്ചാം തവണയും കടുത്തുരുത്തിയെ പ്രതിനിധീകരിക്കാൻ ജനങ്ങൾ അവസരം നൽകിയതിലൂടെ നാടിന്റെ വികസനം അഞ്ചിരട്ടിയായി മാറ്റുന്നതിന് തീവ്രശ്രമം നടത്തുമെന്ന് അദേഹം പറഞ്ഞു.