റേ​​ഷ​​ൻ ക​ട​യു​​ട​​മ​​ക​​ൾ​​ക്കും തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും വാ​​ക്സി​​​നേ​​ഷ​​നു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്നി​​ല്ലെ​​ന്ന് പ​​രാ​​തി

11:08 PM May 06, 2021 | Deepika.com
വൈ​​ക്കം: കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യി​​ട്ടും റേ​​ഷ​​ൻ ഉ​​ട​​മ​​ക​​ൾ​​ക്കും തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും വാ​​ക്സി​​​നേ​​ഷ​​നു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്നി​​ല്ലെ​​ന്ന് പ​​രാ​​തി. സ​​ർ​​ക്കാ​​ർ നി​​ശ്ച​​യി​​ച്ച പ്ര​​കാ​​ര​​മു​​ള്ള ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ യ​​ഥാ​​സ​​മ​​യം ക​​ട​​ക​​ളി​​ൽ കി​​ട്ടാ​​ത്ത​​തു​​മൂ​​ലം ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ പ​​ല​​ത​​വ​​ണ ക​​ട​​ക​​ളി​​ൽ ക​​യ​​റി ഒ​​ന്നും കി​​ട്ടാ​​തെ മ​​ട​​ങ്ങി​​പ്പോ​​കു​​ക​​യാ​​ണ്. മ​​ണ്ണെ​​ണ്ണ വി​​ത​​ര​​ണം മൂ​​ന്നു മാ​​സ​​ത്തി​​ൽ ഒ​​രി​​ക്ക​​ലാ​​യി ചു​​രു​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ജി​​ല്ല​​യി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന മ​​ണ്ണെ​​ണ്ണ വി​​ത​​ര​​ണം ചെ​​യ്യാ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല. കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ക്കു​​ന്ന ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ഒ​​രു​​മി​​ച്ചു വാ​​ങ്ങാ​​ൻ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കു അ​​വ​​സ​​രം ന​​ൽ​​ക​​ണം. ഏ​​പ്രി​​ൽ മാ​​സ​​ത്തെ റേ​​ഷ​​ൻ വി​​ത​​ര​​ണം ഇ​​നി​​യും പൂ​​ർ​​ത്തി​​യാ​​യി​​ട്ടി​​ല്ല.
ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി പ​​ണ​​മ​​ട​​യ്ക്കാ​​ൻ സൗ​​ക​​ര്യ​​മു​​ണ്ടെ​​ങ്കി​​ലും ആ​​ട്ട, പ​​ഞ്ച​​സാ​​ര എ​​ന്നി​​വ​​യു​​ടെ ചെ​​ല്ലാ​​ൻ ബാ​​ങ്കി​​ൽ​ത്ത​​ന്നെ അ​​ട​​യ്ക്ക​​ണം. ഇ​​തു വ്യാ​​പാ​​രി​​ക​​ൾ​​ക്ക് വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​ണു​​ണ്ടാ​​ക്കു​​ന്ന​​ത്. ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ യ​​ഥാ​​സ​​മ​​യ​​ത്ത് റേ​​ഷ​​ൻ ക​​ട​​ക​​ളി​​ൽ എ​​ത്താ​​ത്ത​​തു​​മൂ​​ലം റേ​​ഷ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളും ഉ​​ട​​മ​​ക​​ളും ത​​മ്മി​​ൽ ക​​ല​​ഹ​​ത്തി​​നി​​ട​​യാ​​ക്കു​​ക​​യാ​​ണ്.
കൊ​​റോ​​ണാ പ്ര​​തി​​സ​​ന്ധി ക​​ണ​​ക്കി​​ലെ​​ടു​​ത്ത് മൈ​​ന​​സ് ബി​​ല്ലിം​​ഗ്, കോം​​ബോ എ​​ന്നി​​വ ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ചു നി​​ര​​വ​​ധി നി​​വേ​​ദ​​ന​​ങ്ങ​​ൾ അ​​ധി​​കൃ​​ത​​ർ​​ക്കു ന​​ൽ​​കി​​യെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ലെ​​ന്ന് റീ​​ട്ടെ​​യി​​ൽ റേ​​ഷ​​ൻ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വി. ​​ജോ​​സ​​ഫ് കു​​റ്റ​​പ്പെ​​ടു​​ത്തി. റേ​​ഷ​​ൻ ക​​ട​​ക​​ളി​​ൽ ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി എ​​ത്തി​​ക്കു​​ന്ന​​തി​​നും റേ​​ഷ​​ൻ ഡീ​​ലേ​​ഴ്സി​​നും തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും കോ​​വി​​ഡ് വാ​​ക്സി​​ൻ ന​ൽ​കു​ന്ന​​തി​​നും അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു റേ​ഷ​ൻ​വ്യാ​​പാ​​രി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു.