ലോ​ക്ക്ഡൗ​ൺ: മു​ന്നൊ​രു​ക്ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

11:08 PM May 06, 2021 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: ലോ​​ക്ക്ഡൗ​​ണ്‍ ഏ​​ർ​പ്പെ​ടു​​ത്താ​​നു​​ള്ള സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം വ​​ന്ന​​തോ​​ടെ ജ​​ന​​ങ്ങ​​ൾ​​ക്കു​​ണ്ടാ​​കു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ​​ക്കും നി​​യ​​മ​​ലം​​ഘ​​ക​​ർ​​ക്കെ​​തി​​രെ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​ളു​മാ​​യി പ​​ഞ്ചാ​​യ​​ത്തു​​ക​​ളും സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ളും പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​യി. ഇ​​തി​​നാ​​യി ക​​ഴി​​ഞ്ഞ​ദി​​വ​​സം വൈ​​ക്കം ത​​ഹ​​സീ​​ൽ​​ദാ​​ർ താ​​ലൂ​​ക്കി​​ലെ 13 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ​​യും സെ​​ക്ര​​ട്ട​​റി​​മാ​​രു​​മാ​​യി ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ​​യു​​ള്ള യോ​​ഗം ചേ​​ർ​​ന്നി​​രു​​ന്നു.
മ​​രു​​ന്ന്, ഭ​​ക്ഷ​​ണം, അ​​ടി​​യ​​ന്ത​​ര വൈ​​ദ്യ​​സ​​ഹാ​​യം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ എ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​തി​​നു യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ത്തു.
പ​​ഞ്ചാ​​യ​​ത്തു​​ത​​ല ജാ​​ഗ്ര​​താ​​സ​​മി​​തി​​ക​​ളും വാ​​ർ​​ഡു​​ത​​ല ജാ​​ഗ്ര​​താ​​സ​​മി​​തി​​ക​​ളും പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​ണെ​​ന്ന് യോ​​ഗം വി​​ല​​യി​​രു​​ത്തി. ലോ​​ക്ഡൗ​​ണ്‍ കാ​​ല​​ത്ത് സ​​ഹാ​​യം വേ​​ണ്ട​​വ​​ർ വാ​​ർ​​ഡു​​ത​​ല സ​​മി​​തി​​യെ വി​​വ​​രം അ​​റി​​യി​​ച്ചാ​​ൽ അ​​വ​​രു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ നി​​റ​​വേ​​റ്റു​​ന്ന​​തി​​നു​​ള്ള സാ​​ഹ​​ച​​ര്യം ഒ​​രു​​ക്കും.
ലോ​​ക്ക്ഡൗ​​ണ്‍ കാ​​ല​​ത്ത് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നും ജ​​ന​​ങ്ങ​​ളു​​ടെ വി​​വി​​ധ​​ങ്ങ​​ളാ​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ നി​​റ​​വേ​​റ്റാ​​നു​​മാ​​യി താ​​ലൂ​​ക്കു​​ത​​ല​​ത്തി​​ൽ ക​​ണ്‍​ട്രോ​​ൾ റൂം ​​തു​​റ​​ന്ന​​താ​​യി വൈ​​ക്കം ത​​ഹ​​സീ​​ൽ​​ദാ​​ർ ആ​​ർ.​ ഉ​​ഷ പ​​റ​​ഞ്ഞു. ഒ​​രു ഡെ​​പ്യൂ​​ട്ടി ത​​ഹ​​സീ​​ൽ​​ദാ​​രും ഒ​​രു ക്ലാ​​ർ​​ക്കും ഓ​​ഫീ​​സ് അ​​സി​​സ്റ്റ​​ന്‍റും നാ​​ളെ മു​​ത​​ൽ 16 വ​​രെ എ​​ല്ലാ ദി​​വ​​സ​​വും കാ​​ര്യ​​ങ്ങ​​ൾ ഏ​​കോ​​പി​​പ്പി​​ക്കാ​​നാ​​യി താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ലു​​ണ്ടാ​​കും. 13 സെ​​ക്‌​ട​റ​​ൽ മ​​ജി​​സ്ട്രേ​​റ്റു​​മാ​​ർ നി​​യ​​മ​​ലം​​ഘ​​നം പ​​രി​​ശോ​​ധി​​ക്കാ​​നാ​​യി പോ​​ലീ​​സ് സ​​ഹാ​​യ​​ത്തോ​​ടെ പ​​ഞ്ചാ​​യ​​ത്തു​​ത​​ല​​ത്തി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. മാ​​സ്ക് ധ​​രി​​ക്കാ​​ത്ത​​വ​​ർ​​ക്കെ​​തി​​രെ​​യും അ​​നാ​​വ​​ശ്യ​​മാ​​യി പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ​​യും ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ സെ​ക്‌​ട​റ​ൽ മ​​ജി​​സ്ട്രേ​​റ്റു​​മാ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യും ത​​ഹ​​സീ​​ൽ​​ദാ​​ർ അ​​റി​​യി​​ച്ചു. മു​​ഴു​​വ​​ൻ സ​​മ​​യ​​വും പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​യ 04829 231331, 94471 39331 എ​​ന്നീ ന​​ന്പ​​രു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് ആ​​ർ​​ക്കും സ​​ഹാ​​യം തേ​​ടാം.
ലോ​​ക്ക്ഡൗ​​ണ്‍ സ​​മ​​യ​​ത്ത് പ​​ഞ്ചാ​​യ​​ത്തു​​ത​​ല​​ത്തി​​ൽ ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ൾ, മ​​രു​​ന്ന് എ​​ന്നി​​വ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ​​ക്ക് അ​​വ വീ​​ട്ടി​​ലെ​​ത്തി​​ച്ചു ന​​ൽ​​കും.​​ഇ​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി ക​​ല്ല​​റ, മു​​ള​​ക്കു​​ളം, മാ​​ഞ്ഞൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി, ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ജോ​​ണി തോ​​ട്ടു​​ങ്ക​​ൽ, ടി.​​കെ. വാ​​സു​​ദേ​​വ​​ൻ നാ​​യ​​ർ, കോ​​മ​​ള​​വ​​ല്ലി ര​​വീ​​ന്ദ്ര​​ൻ, സൈ​​ന​​മ്മ ഷാ​​ജു, പി.​​ആ​​ർ. സു​​ഷ​​മ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു. സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​യു​​ട​​ൻ​​ത​​ന്നെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ആ​​ശാ പ്ര​​വ​​ർ​​ത്ത​​ക​​ർ, കു​​ടും​​ബ​​ശ്രീ പ്ര​​വ​​ർ​​ത്ത​​ക​​ർ, ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ലോ​​ക്ഡൗ​​ണ്‍ കാ​​ല​​ത്ത് ജ​​ന​​ങ്ങ​​ളു​​ടെ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നും സ​​ഹാ​​യം എ​​ത്തി​​ക്കാ​​നു​​മു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യും ഇ​​വ​​ർ പ​​റ​​ഞ്ഞു.