+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​രേ​ക്ക​ട​വ് -മാ​ക്കേ​ക്ക​ട​വ് കാ​യ​ൽ പാ​ലം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​ൻ​ഗ​ണ​ന ന​ൽ​ക​ണം

വൈ​​ക്കം: ആ​​ല​​പ്പു​​ഴ​​കോ​​ട്ട​​യം ജി​​ല്ല​​ക​​ളെ ബ​​ന്ധി​​പ്പി​​ച്ചു വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ലെ നേ​​രേ​​ക​​ട​​വ് മാ​ക്കേ​​ക്ക​​ട​​വ് ഫെ​​റി​​യി​​ൽ നി​​ർ​​മി​​ക്കു​​ന്ന കാ​​യ​​ൽ പാ​​ലം​ പൂ​
നേ​രേ​ക്ക​ട​വ് -മാ​ക്കേ​ക്ക​ട​വ് കാ​യ​ൽ പാ​ലം   പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​ൻ​ഗ​ണ​ന ന​ൽ​ക​ണം
വൈ​​ക്കം: ആ​​ല​​പ്പു​​ഴ-​​കോ​​ട്ട​​യം ജി​​ല്ല​​ക​​ളെ ബ​​ന്ധി​​പ്പി​​ച്ചു വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ലെ നേ​​രേ​​ക​​ട​​വ് - മാ​ക്കേ​​ക്ക​​ട​​വ് ഫെ​​റി​​യി​​ൽ നി​​ർ​​മി​​ക്കു​​ന്ന കാ​​യ​​ൽ പാ​​ലം​ പൂ​​ർ​​ത്തി​​ക​​രി​​ക്കു​​ന്ന​​തി​​നു നി​​യു​​ക്ത എം​​എ​​ൽ​​എ​​മാ​​രാ​​യ ദ​​ലീ​​മ ജോ​​ജോ, സി.​​കെ. ആ​​ശ എ​​ന്നി​​വ​​ർ മു​​ൻ​​ഗ​​ണ​​ന ന​​ൽ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി.

750 മീ​​റ്റ​​ർ നീ​​ളം​​വ​​രു​​ന്ന പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ദ്രു​​ത​​ഗ​​തി​​യി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് അ​പ്രോ​ച്ച് റോ​​ഡി​​നാ​​യി സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ ത​​ർ​​ക്കം പാ​​ലം​​നി​​ർ​​മാ​​ണ​​ത്തി​​നു തി​​രി​​ച്ച​​ടി​​യാ​​യ​​ത്. വൈ​​ക്കം-​​അ​​രൂ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളു​​ടെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം 2016 ലാ​​ണു തു​​ട​​ങ്ങി​​യ​​ത്.

98 കോ​​ടി ​രൂ​​പ നി​​ർ​​മാ​​ണ ചെ​​ല​​വ് ക​​ണ​​ക്കാ​​ക്കി​​യ പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം എ​​റ​​ണാ​​കു​​ള​​ത്തെ ഗോ​​ശ്രീ പാ​​ലം നി​​ർ​​മി​​ച്ച ക​​ണ്‍​സ്ട്ര​​ക്ഷ​​ൻ ക​​ന്പ​​നി 78 കോ​​ടി രൂ​​പ​​യ്ക്കാ​​ണു ക​​രാ​​ർ ഏ​​റ്റെ​​ടു​​ത്ത​​ത്. 18 മാ​​സ കാ​​ലാ​​വ​​ധി​​യി​​ൽ നി​​ർ​​മാ​​ണം തു​​ട​​ങ്ങി​​യ പാ​​ലം ക​​രാ​​ർ കാ​​ലാ​​വ​​ധി​​ക്ക് ആ​​റു​മാ​​സം മു​​ന്പേ പൂ​​ർ​​ത്തി​​യാ​​ക്കു​​ക ല​ക്ഷ്യ​മി​ട്ട് അ​​തി​​വേ​​ഗ​​ത്തി​​ലാ​​ണ് നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ച്ച​​ത്.

മാ​​ക്കേ​​ക്ക​​ട​​വി​​ലും നേ​​രേ​​ക​​ട​​വി​​ലും അ​പ്രോ​ച്ച് റോ​​ഡി​​നാ​​യി സ്ഥ​​ലം വി​​ട്ടു​​ന​​ൽ​​കേ​​ണ്ട​​വ​​ർ സ​​ർ​​ക്കാ​​ർ നി​​ശ്ച​​യി​​ച്ച ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തി​​ൽ കൂ​​ടു​​ത​​ൽ തു​​ക ല​​ഭി​​ക്കാ​​ൻ കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി ന​​ൽ​​കി​​യ​​തോ​​ടെ​​യാ​​ണ് പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ത​​കി​​ടം മ​​റി​​ഞ്ഞ​​ത്.

മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പ് സ്ഥ​​ല​മു​ട​​മ​​ക​​ൾ​​ക്കു ന​​ൽ​​കാ​​നു​​ള്ള തു​​ക സ​​ർ​​ക്കാ​​ർ അ​​ധി​​കൃ​​ത​​ർ​​ക്കു കൈ​​മാ​​റി​​യെ​​ങ്കി​​ലും നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ൽ​​നി​​ന്നു കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ലേ​​ക്കു ഗ​​താ​​ഗ​​തം സു​​ഗ​​മാ​​ക്കാ​​ൻ വി​​ഭാ​​വ​​നം ചെ​​യ്ത തു​​റ​​വൂ​​ർ-​​പ​​ന്പ ഹൈ​​വേ​​യു​​ടെ ഭാ​​ഗ​​മാ​​ണ് നേ​​രേ​​ക​​ട​​വ് - മാ​​ക്കേ​​ക്ക​​ട​​വ് കാ​​യ​​ൽ പാ​​ലം. ഈ ​​ഹൈ​​വേ​​യു​​ടെ ഭാ​​ഗ​​മാ​​യ തു​​റ​​വൂ​​ർ പാ​​ലം യാ​​ഥാ​​ർ​​ഥ്യ​​മാ​​യി​​ട്ടു വ​​ർ​​ഷ​​ങ്ങ​​ളാ​​യി.

കോ​​ട്ട​​യ​​ത്തു​​നി​​ന്നു എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കും ആ​​ല​​പ്പു​​ഴ​​യി​​ൽ​​നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്കു​​മു​​ള്ള യാ​​ത്ര​​യി​​ൽ കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ ലാ​​ഭി​​ക്കാ​​കാ​​നാ​​കു​​ന്ന പ​​ദ്ധ​​തി വൈ​​ക്കം - ചേ​​ർ​​ത്ത​​ല താ​​ലൂ​​ക്കു​​ക​​ളു​​ടെ വി​​ക​​സ​​ന​​ത്തി​​നും കു​​തി​​പ്പേ​​കും. ചേ​​ർ​​ത്ത​​ല - വൈ​​ക്കം നി​​വാ​​സി​​ക​​ളു​​ടെ ചി​​ര​​കാ​​ല സ്വ​​പ്ന​​മാ​​യ കാ​​യ​​ൽ പാ​​ലം പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ നി​​യു​​ക്ത എം​​എ​​ൽ​​എ​​മാ​​രാ​​യ ദ​​ലീ​​മ ജോ​​ജോ​​യും സി.​​കെ. ആ​​ശ​​യും പ്ര​​ഥ​​മ പ​​രി​​ഗ​​ണ​​ന ന​​ൽ​​ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
More in Kottayam :