പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 1341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 864 പേര് രോഗമുക്തരായി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ പേര് സന്പർക്ക ബാധിതരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 15 പേരുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ഇതേവരെയുളള ടെസ്റ്റ് പോസിറ്റീവിറ്റിനിരക്ക് 9.3 ശതമാനമാണ്.
ഇന്നലെ രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
അടൂര്‍ 33, പന്തളം 58, പത്തനംതിട്ട 96, തിരുവല്ല 117, ആനിക്കാട് 19, ആറന്മുള 21, അരുവാപ്പുലം 3, അയിരൂര്‍ 18, ചെന്നീര്‍ക്കര 8, ചെറുകോല്‍ 16, ചിറ്റാര്‍ 15, ഏറത്ത് 20, ഇലന്തൂര്‍ 14, ഏനാദിമംഗലം 23, ഇരവിപേരൂര്‍ 30, ഏഴംകുളം 41, എഴുമറ്റൂര്‍ 31, കടമ്പനാട് 19, കടപ്ര 31, കലഞ്ഞൂര്‍ 29, കല്ലൂപ്പാറ 21, കവിയൂര്‍ 22, കൊടുമണ്‍ 13, കോയിപ്രം 28, കോന്നി 23, കൊറ്റനാട് 14, കോട്ടാങ്ങല്‍ 27, കോഴഞ്ചേരി 21, കുളനട 21, കുന്നന്താനം 33, കുറ്റൂര്‍ 20, മലയാലപ്പുഴ 4, മല്ലപ്പളളി 35, മല്ലപ്പുഴശേരി 5, മെഴുവേലി 12, മൈലപ്ര 15, നാറാണംമൂഴി 16, നാരങ്ങാനം 16, നെടുമ്പ്രം 26, നിരണം 14, ഓമല്ലൂര്‍ 11, പള്ളിക്കല്‍ 37, പന്തളം-തെക്കേക്കര 18, പെരിങ്ങര 25, പ്രമാടം 25, പുറമറ്റം 15, റാന്നി 33, റാന്നി-പഴവങ്ങാടി 12, റാന്നി-അങ്ങാടി 7, റാന്നി-പെരുനാട് 19, സീതത്തോട് 14, തണ്ണിത്തോട് 1, തോട്ടപ്പുഴശേരി 34, തുമ്പമണ്‍ 7, വടശ്ശേരിക്കര 17, വളളിക്കോട് 17, വെച്ചൂച്ചിറ 21.
ജില്ലയില്‍ ഇതേവരെ 82144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 75029 പേര് സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.
69933 പേർ രോഗമുക്തരായി. 11934 പേര് ചികിത്സയിലാണ്. 27736 പേര് നിരീക്ഷണത്തിലുണ്ട്. ഇന്നലെ 5533 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2616 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ഒന്പതുപേർ കൂടി മരിച്ചു
പത്തനംതിട്ട: കോവിഡ് ബാധിതരായ ഒന്‍പതു പേരുടെ മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ആറന്മുള സ്വദേശിനി (74), മൈലപ്ര സ്വദേശിനി (72), മല്ലപ്പളളി സ്വദേശിനി (83), നാരങ്ങാനം സ്വദേശി (37), റാന്നി പഴവങ്ങാടി സ്വദേശി (62), റാന്നി പഴവങ്ങാടി സ്വദേശി (61), തിരുവല്ല സ്വദേശി (67), നാരങ്ങാനം സ്വദേശി (87), റാന്നി പഴവങ്ങാടി സ്വദേശി (44) എന്നിവരാണ് മരിച്ചത്.
1341 പുതിയ രോഗികൾ
10:48 PM May 06, 2021 | Deepika.com