ജാർഖണ്ഡിൽ കോവിഡ് ബാധിച്ച് മരിച്ചു
10:37 PM May 06, 2021 | Deepika.com
അടിമാലി: മാങ്കുളം വിരിപാറ ചാത്തൻകുന്നേൽ ജോർജ് തോമസ് - ഏലമ്മ ദന്പതികളുടെ മകൾ സിസ്റ്റർ അഞ്ജലി സിഎംസി (45)ജാർഖണ്ഡിൽ കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലായിരുന്ന സിസ്റ്റർ ബുധനാഴ്ചയാണ് മരിച്ചത്. ജാർഖണ്ഡിൽ തന്നെ സംസ്കാരം നടത്തി. സഹോദരങ്ങൾ: ബെന്നി, സിസ്റ്റർ ബെറ്റി (മദർ സുപ്പീരിയർ, ജാർഖണ്ഡ്), ബിജു, ബൈജു, ബിബിൻ.