മാവേലിക്കര: സ്വവർഗ രതിക്കിടെ കണ്ണമംഗലം കൈതവടക്ക് കന്നേൽ വീട്ടിൽ വിനോദ്(34)യെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. ചെട്ടികുളങ്ങര പേള ഷിബുഭവനത്തിൽ ഷിബു കാർത്തികേയൻ(32), പേള കൊച്ചുകളീക്കൽ അനിൽകുമാർ(45) എന്നിവരെയാണ് ഇന്നലെ സംഭവം നടന്ന വലിയപെരുന്പുഴ പാലത്തിന് സമീപത്തെ കടവിൽ തെളിവെടുപ്പിനായി എത്തിച്ചത്. തുടർന്ന് മാവേലിക്കര സിഐ ജി. പ്രൈജുവിന്റെ നേതൃത്വത്തിൽ അവിടെ നടത്തിയ പരിശോധനയിൽ വിനോദ് സംഭവ സമയം ഉപയോഗിച്ച കൈലിമുണ്ട്, ചെരുപ്പ് എന്നിവ കണ്ടെത്തി. വിനോദിന്റെ ബന്ധുക്കൾ സാധനങ്ങൾ വിനോദിന്റെയെന്ന് തിരിച്ചറിഞ്ഞു.
കഴിഞ്ഞ വർഷം മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വലിയപെരുന്പുഴ പാലത്തിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം ജീർണാവസ്ഥയിൽ വിവസ്ത്രനായ നിലയിൽ പൊങ്ങുകയായിരുന്നു. ഇതേകാലയളവിൽ ചെട്ടികുളങ്ങരയിൽ നിന്നും കാണാതായ വിനോദിന്റെതാണോ മൃതദേഹം എന്ന നിലയിൽ പോലീസിന് സംശയം തോന്നിയിരുന്നെങ്കിലും ബന്ധുക്കൾ തിരിച്ചറിഞ്ഞില്ല. തുടർന്ന് 2021 ജനുവരി മാസത്തിൽ വന്ന ഡിഎൻഎ പരിശോധനാ ഫലത്തിൽ മരിച്ചതു വിനോദാണെന്ന് തെളിഞ്ഞു. പോസ്റ്റ്മോർത്തിൽ മരണം വെള്ളത്തിൽ മുങ്ങി സംഭവിച്ചതാണെന്നും വ്യക്തമായി. ഇതിനിടെ 2020 ഫെബ്രുവരി 28ന് വൈകിട്ട് 4.30ന് വിനോദിനെ രണ്ടുപേർ പനച്ചമൂട് ഭാഗത്ത്വച്ച് ബൈക്കിൽ പിന്തുടർന്ന് ചെല്ലുന്നതും ബൈക്കിൽ പിടിച്ചുകയറ്റി വലിയപെരുംന്പുഴ ഭാഗത്തേക്കു കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ സമീപത്തെ പന്പിലെ സിസിടിവി ക്യാമറയിൽ നിന്നും പോലീസിനു ലഭിച്ചിരുന്നു.
തുടർന്നു നടന്ന അന്വേഷണത്തിൽ വിനോദിന്റെ അയൽവാസിയായ ഷിബു ഇയാളെ ഭീഷണിപ്പെടുത്തി സ്വവർഗരതിക്കു ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ഷിബുവും സുഹൃത്ത് അനുലും ചേർന്ന് വിനോദിനെ ആളൊഴിഞ്ഞ പറന്പിലേക്കും മറ്റും കൊണ്ടുപോകാറുണ്ടെന്നും അറിവു ലഭിച്ചു. ഷിബുവിനെ ബൈക്കിൽ പിടിച്ചു കയറ്റിയതും ഇവരാണെന്നു വ്യക്തമായതോടെ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു നടത്തിയ ചോദ്യം ചെയ്യലിൽ ആദ്യം അവർ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കാര്യങ്ങൾ സമ്മതിക്കുകയായിരുന്നു.