കു​ടി​വെ​ള്ളം മു​ട്ടി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി

10:00 PM May 06, 2021 | Deepika.com
മാ​വേ​ലി​ക്ക​ര : ന​ഗ​ര​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാം ത​വ​ണ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ത​ട്ടാ​ര​മ്പ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള പൈ​പ്പ് പൊ​ട്ടി​യ​താ​യി​രു​ന്നു ആ​ദ്യ​ത്തെ കാ​ര​ണ​മെ​ങ്കി​ൽ ഇ​ന്ന​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി മാ​വേ​ലി​ക്ക​ര ഓ​ഫി​സ് വ​ള​പ്പി​ലെ ത​ന്നെ പൈ​പ്പ് പൊ​ട്ടി​യ​താ​ണു ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത്. പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ​ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന അ​റി​യി​പ്പ് ക​ഴി​ഞ്ഞദി​വ​സം ന​ൽ​കി​യി​രു​ന്നു.
ഇ​തി​നും ഒ​രു ദി​വ​സം മു​ന്പു ത​ന്നെ പൈ​പ്പ് പൊ​ട്ടു​ക​യാ​യി​രു​ന്നു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ കെ.​വി.​ശ്രീ​കു​മാ​ർ, ഉ​പാ​ധ്യ​ക്ഷ ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​നി വ​ർ​ഗീ​സ്, സ​ജീ​വ് പ്രാ​യി​ക്ക​ര എ​ന്നി​വ​ർ ഇ​ന്ന​ലെ ജ​ല​അ​ഥോ​റി‌​റ്റി ഓ​ഫി​സി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടു പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ത​ക​രാ​ർ താ​ൽ​ക്കാ​ലി​ക​മാ​യി ഇ​ന്നു പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ ഉ​റ​പ്പ്.