മാവേലിക്കര : നഗരത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണ മുന്നറിയിപ്പില്ലാതെ ജലവിതരണം തടസപ്പെട്ടു. തട്ടാരമ്പലം ഭാഗത്തേക്കുള്ള പൈപ്പ് പൊട്ടിയതായിരുന്നു ആദ്യത്തെ കാരണമെങ്കിൽ ഇന്നലെ വാട്ടർ അഥോറിറ്റി മാവേലിക്കര ഓഫിസ് വളപ്പിലെ തന്നെ പൈപ്പ് പൊട്ടിയതാണു ജലവിതരണം തടസപ്പെടുത്തിയത്. പ്രധാന ജലവിതരണ പൈപ്പുകളുടെ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി ജലവിതരണം തടസപ്പെടുമെന്ന അറിയിപ്പ് കഴിഞ്ഞദിവസം നൽകിയിരുന്നു.
ഇതിനും ഒരു ദിവസം മുന്പു തന്നെ പൈപ്പ് പൊട്ടുകയായിരുന്നു. മുന്നറിയിപ്പില്ലാതെ ജലവിതരണം തടസപ്പെട്ടതിനെത്തുടർന്നു നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ, ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര എന്നിവർ ഇന്നലെ ജലഅഥോറിറ്റി ഓഫിസിലെത്തി ഉദ്യോഗസ്ഥരെ കണ്ടു പ്രതിഷേധം അറിയിച്ചു. തകരാർ താൽക്കാലികമായി ഇന്നു പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ്.