മങ്കൊമ്പ് : സമരം അവസാനിപ്പിച്ച ശേഷം മംഗലം കായലിൽ നെല്ലുസംഭരണം നടന്നത് ഒരു ദിവസം മാത്രം. സംഭരണം നിലച്ചതോടെ പാടത്തു കെട്ടിക്കിടക്കുന്നത് ലോഡുകണക്കിനു നെല്ല്. മില്ലുടമകളുടെ സമരത്തെത്തുടർന്ന് ഏപ്രിൽ 30 നു ഇവിടെ നെല്ലുസംഭരണം നിലച്ചിരുന്നു. മാധ്യമവാർത്തകളും കർഷകരുടെ പ്രതിഷേധവും ശക്തമായതോടെ ചൊവ്വഴ്ച നെല്ലെടുക്കാൻ തുടങ്ങിയിരുന്നു. 20 ലോഡ് നെല്ലാണ് ഒരു ദിവസം സംഭരിച്ചത്. എന്നാൽ ഇന്നലെ നെല്ലെടുക്കാൻ തയാറാകാതെ മില്ലുടമകൾ പിന്മാറുകയായിരുന്നു.
40 ലോഡോളം നെല്ലാണ് ഇവിടെ ഇനിയും സംഭരിക്കാനുള്ളത്. സംഭരണം നിലച്ചതോടെ പാഡി മാർക്കറ്റിംഗ് ഓഫീസറെ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്നു കർഷകർ പറഞ്ഞു. തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോൾ നെല്ലിന്റെ ഗുണനിലവാരമില്ലായ്മയാലാണ് മില്ലുടമകൾ സംഭരണത്തിൽ നിന്നു പിന്മാറിയതെന്നാണ് മറുപടി ലഭിച്ചത്. തുടർന്നു പാലക്കാടു നിന്നുള്ള മറ്റൊരു മില്ലുകാരെ നെല്ലെടുക്കാൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും അറിയിപ്പു ലഭിച്ചു. ഉദ്യോഗസ്ഥർ ചുതലപ്പെടുത്തിയ ഏജന്റും ആദ്യം ഇന്നു നെല്ലെടുക്കാമെന്നു സമ്മതിച്ചു. എന്നാൽ ഉച്ചയ്ക്കുശേഷം ഇയാൾ ഫോണിൽ വിളിച്ചപ്പോൾ നെല്ലു നനഞ്ഞതാണെന്നും എടുക്കാനാകില്ലെന്നും അറിയിച്ചു. ഇതോടെ ഇന്നും സംഭരണം നടക്കില്ലെന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായി. പാടത്ത് മടവീഴ്ച നിലനിൽക്കുന്ന സാഹചര്യത്തിൽ കർഷകരുടെ ആശങ്കകൾ ഇരട്ടിക്കുകയാണ്.
പാടത്ത് മടവീഴ്ചയ്ക്ക് സാധ്യത നിൽക്കേ നെല്ലെടുക്കാതെ കർഷകരെ ചുറ്റിക്കുന്നെന്ന്
10:00 PM May 06, 2021 | Deepika.com