എടത്വ: കാറില്‍ മയക്കുമരുന്ന് കടത്തിയ ആറംഗ സംഘത്തെ എടത്വ പോലീസ് അതിസാഹസികമായി പിടികൂടി. ആലപ്പുഴ പാതിരപ്പള്ളില് തകിടിവെളിയില്‍ അരുണ്‍രാജ് (25), കാസര്‍കോട് ചെമ്മനാട് ഫാത്തിമന്സില് അബ്ദുസലാം (27), ആലപ്പുഴ സീവ്യു വാര്‍ഡില്‍ പുതുവല്‍ പുരയിടം ജിഷാദ് (29), എറണാകുളം കൊച്ചിൻ കോര്‍പറേഷനില്‍ കുരിശിങ്കല്‍ ബ്രയിനു ജെന്സണ് (23), എറണാകുളം നെട്ടൂര്‍ തച്ചുതറ നോബിള്‍ (29), എറണാകുളം മരട് എസ്എന്‍ ജംഗ്ഷനില്‍ കുന്നലക്കോട്ട് വീട്ടില്‍ റോണി (24) എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് മാരക ശേഷിയുള്ള 16 ഗ്രാം എംഡിഎംഎല്, മുക്കാല്‍ കിലോഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
ഇന്നലെ പുലർച്ചേ ഒരു മണിയോടെ എടത്വ സെന്റ് അലോഷ്യസ് കോളജിനു സമീപമായിരുന്നു സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവല്ല ഭാഗത്ത് നിന്ന് കാറില്‍ എത്തിയ സംഘത്തെ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ കടന്നുകളഞ്ഞു. പോലീസ് പിന്തുടര്‍ന്നതിനൊപ്പം സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോളജിന് സമീപം മറ്റൊരുവാഹനം റോഡിന് കുറുകെ ഇട്ട് സംഘത്തെ പിടികൂടുകയായിരുന്നു. ആറംഗ സംഘത്തെ സ്റ്റേഷനില്‍ എത്തിച്ച് മേല്‍നടപടി സ്വീകരിച്ചശേഷം കോടതിയില്‍ ഹാജരാക്കും. എടത്വ സിഐ പ്രതാപചന്ദ്രന്, എസ്ഐ ഷാംജി, എഎസ്ഐ സജി, സിപിഒമാരായ ഗോപന്, വിഷ്ണു, ശ്യാം, ശ്രീകുമാർ, പ്രതീപ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.
കാറിൽ മയക്കുമരുന്ന് കടത്തിയ സംഘം പോലീസ് കസ്റ്റഡിയിൽ
10:00 PM May 06, 2021 | Deepika.com