ചേർത്തല: റേഷൻ മണ്ണെണ്ണ മൂന്നുമാസത്തിൽ ഒരിക്കൽ ആക്കിയതിൽ വൻ പ്രതിഷേധമുയരുന്നു. നീല, വെള്ള കാർഡുകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വിഹിതം വെട്ടിക്കുറച്ചതോടെ മൂന്നുമാസത്തിലൈാരിയ്ക്കൽ അരലിറ്റർ മണ്ണണ്ണ മാത്രം ഇനി മുതൽ ലഭിക്കുകയുളളു.
മുൻഗണനാ വിഭാഗത്തിൽപ്പെട്ട പിങ്ക്, മഞ്ഞകാർഡുകൾക്കു മൂന്നു മാസത്തേയ്ക്കു ഒരുലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുള്ള എൻഇ കാർഡിന് മൂന്ന് മാസത്തേയ്ക്ക് എട്ടുലിറ്റർ മണ്ണയും ലഭിയ്ക്കും. മത്സ്യബന്ധനം, കാർഷിക മേഖലയുടെ ആവശ്യങ്ങൾ, വരൾച്ച, പ്രളയം, ഉത്സവകാലം ഇവയെക്കല്ലാം അധികവിഹിതം മണ്ണെണ്ണ അനുവദിയ്ക്കാൻ 2012 മുതൽ പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് നിലവിലുണ്ട്.
കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ മത്സ്യ തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ഈഅവസ്ഥയിൽ റേഷൻ കടമകൾക്കു വൻ ബാധ്യത വരുത്തുമെന്നും ഇതിനെതിരെ കോടതിയിൽ പോകുമെന്നും റേഷൻ വ്യാപാരി സംഘടനകൾ പറയുന്നു.
ഏഴുമാസം ഭക്ഷ്യധാന്യ കിറ്റ് നൽകിയതിൽ റേഷൻ കടകൾക്ക് നൽകുന്ന അലവൻസ് രണ്ടുമാസത്തെ മാത്രമെ ലഭിച്ചിട്ടുള്ളുവെന്നും ഇനിയും അഞ്ചു മാസത്തേത് ലഭിക്കാൻ ബാക്കിയുണ്ടെന്നും അതിനിടയിലാണ് ഇങ്ങനൊരു ബാധ്യത റേഷൻ കടകൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിയ്ക്കുമെന്ന് വിവിധ റേഷൻ സംഘടനാ നേതാക്കൾ പറഞ്ഞു.