മങ്കൊന്പ് : കോവിഡ് പോസിറ്റീവായ കുടുംബങ്ങൾക്കു സൗജന്യ ഭക്ഷണം എത്തിക്കുന്നതിനായി മുട്ടാർ പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. വെളിയനാട് ബ്ലോക്കു പഞ്ചായത്തംഗങ്ങളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെയാണ് സാമൂഹ്യ അടുക്കളയുടെ പ്രവർത്തനം ആരംഭിച്ചത്. ബ്ലോക്കുപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മെർളിൻ ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ബോബൻ ജോസ്, അംഗങ്ങളായ മായ സുരമ്യ, ലിനി ജോളി, മറിയാമ്മ ജോസഫ്, ലതീഷ് കുമാർ, പി.ജെ വിനോദ്കുമാർ, എബ്രഹാം ചാക്കോ, ലിബിമോൻ വർഗീസ്, ശശികലാ സുനിൽ, റിനേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.