+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ്‌​കാ​ണ് ആ​ശ്ര​യം, സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട

ആ​ല​പ്പു​ഴ: കോ​വി​ഡ് അ​തി​തീ​വ്ര വ്യാ​പ​ന ഭീ​തി​യി​ൽ ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​തി​രോ​ധ​മാ​ണ്. ഓ​രോ​രു​ത്ത​രും മാ​സ്‌​ക് ശ​രി​യാ​യി ധ​രി​ക്കു
മാ​സ്‌​കാ​ണ് ആ​ശ്ര​യം,  സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട
ആ​ല​പ്പു​ഴ: കോ​വി​ഡ് അ​തി​തീ​വ്ര വ്യാ​പ​ന ഭീ​തി​യി​ൽ ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​തി​രോ​ധ​മാ​ണ്. ഓ​രോ​രു​ത്ത​രും മാ​സ്‌​ക് ശ​രി​യാ​യി ധ​രി​ക്കു​ക. അ​തു​പോ​ലെ കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് പ്രാ​യ​മു​ള്ള​വ​ർ ഗു​ണ​നി​ല​വാ​ര​മു​ള്ള മാ​സ്‌​ക് ധ​രി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്തു​ക. തു​ണി മാ​സ്‌​ക് മാ​ത്ര​മാ​യി ധ​രി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ല. ഇ​ര​ട്ട മാ​സ്‌​ക് ധ​രി​ക്കു​ന്ന​താ​ണ് കൂ​ടു​ത​ൽ സു​ര​ക്ഷി​തം.
മൂ​ന്ന് പാ​ളി​ക​ളു​ള്ള സ​ർ​ജി​ക്ക​ൽ മാ​സ്‌​ക് മൂ​ക്കും വാ​യും മൂ​ടു​ന്ന വി​ധം ധ​രി​ക്കു​ക. അ​തി​നു മു​ക​ളി​ൽ പാ​ക​ത്തി​നു​ള്ള തു​ണി മാ​സ്‌​കും ധ​രി​ക്കു​ക. ഗു​ണ​നി​ല​വാ​ര​മു​ള്ള എ​ൻ95 മാ​സ്‌​ക് സു​ര​ക്ഷി​ത​മാ​ണ്. എ​ൻ95 നൊ​പ്പം മ​റ്റ് മാ​സ്‌​ക് ധ​രി​ക്ക​രു​ത്. ഇ​ര​ട്ട മാ​സ്‌​ക് ധ​രി​ക്കു​മ്പോ​ഴും പാ​ക​ത്തി​നു​ള്ള​വ​യും മൂ​ക്കും വാ​യും മൂ​ടു​ന്ന വി​ധ​ത്തി​ലും ധ​രി​ച്ചാ​ൽ മാ​ത്ര​മേ പ്ര​യോ​ജ​ന​മു​ണ്ടാ​വൂ. മാ​സ്‌​ക് ധ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. സം​സാ​രി​ക്കു​മ്പോ​ഴോ ചു​മ​യ്ക്കു​മ്പോ​ഴോ തു​മ്മു​മ്പോ​ഴോ മാ​സ്‌​ക് താ​ഴ്ത്ത​രു​ത്. മാ​സ്‌​കി​ൽ ഇ​ട​യ്ക്കി​ടെ സ്പ​ർ​ശി​ക്ക​രു​ത്.