ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രോഗികൾ മൂവായിരം കടന്ന് പ്രതിദിന കണക്കിലെ ഏറ്റവുമുയർന്ന എണ്ണത്തിലെത്തി. ഇന്നലെ 3040 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. രോഗികളിൽ മൂന്നു പേർ വിദേശത്തു നിന്നും അഞ്ചു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 3029 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 1923 പേർ രോഗമുക്തരായി. ആകെ 98,042 പേർ രോഗമുക്തരായി. 23,833 പേർ ചികിത്സയിലുണ്ട്. പൊതുജനങ്ങൾ നിതാന്ത ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലമടക്കം കോവിഡ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു. 29.43 ആണ് ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക്.
350 പേരാണ് വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1706 പേർ സിഎഫ്എൽടിസികളിലും 18266 പേർ വീടുകളിലും ഐസോലേഷനിൽ കഴിയുന്നു. 327 പേരെയാണ് ഇന്നലെ ആശുപത്രി നിരീക്ഷണത്തിലേക്കു മാറ്റിയത്. 2822 പേർ ക്വാറന്ൈറനിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ 5849 പേർ ക്ക് ക്വാറന്റൈനും നിർദേശിച്ചു. 44914 പേരാണ് ജില്ലയിൽ ക്വാറന്ൈറനിൽ കഴിയുന്നത്. 10327 സാന്പിളുകൾ ഇന്നലെ പരിശോധനയ്ക്കായും അയച്ചു.
ക്വാറന്റൈൻ ലംഘിച്ചതിന് ഒന്പതുപേർക്കെതിരെ കേസെടുത്തു. ജില്ലയിൽ ലോക്ക്ഡൗണ് ലംഘനവുമായി ബന്ധപ്പെട്ട് 31 കേസുകൾ രജിസ്റ്റർ ചെയ്തു. 11 പേരെ അറസ്റ്റും ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് ഒന്പതുപേർക്കെതിരെയും മാസ്ക് ധരിക്കാത്തതിന് 1135 പേർക്കെതിരെയും സാമൂഹ്യാകലം പാലിക്കാത്തതിന് 683 പേർക്കെതിരെയും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു. 40121 പേരെ താക്കീതു ചെയ്തും വിട്ടയച്ചു. വരും ദിവസങ്ങളിൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും കൂടുതൽ ചെക്കിംഗ് പോയിന്റുകളും തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പരമാവധി ജാഗ്രത
പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസ്
കോവിഡ് 19 അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ മാർഗങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പ്രാവർത്തികമാക്കിയാൽ മാത്രമേ രോഗബാധയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാകൂവെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗ പ്രതിരോധത്തിനായുള്ള ഓരോരുത്തരുടേയും പ്രവൃത്തി വളരെ സുപ്രധാനമാണ്. ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ രോഗവ്യാപന തോത് കൂടുതലാണ്. അടഞ്ഞ മുറികൾ രോഗവ്യാപനത്തിന്റെ പ്രധാന കാരണമാണ്. വീട്ടിലും തൊഴിലിടങ്ങളിലും സാധ്യമായ പരമാവധി വായു സഞ്ചാരം ഉറപ്പാക്കണം. എ.സി.യുള്ള മുറികളിൽ ചെലവിടുന്നത് കഴിയുന്നതും ഒഴിവാക്കുക.
വീട്ടിലെ ജനാലകൾ തുറന്നിടുക. കോവിഡ് രോഗി ഹോം ഐസോലേഷനിൽ കഴിയുന്നുണ്ടെങ്കിൽ മുറിയ്ക്കുള്ളിൽ വായുസഞ്ചാരമുറപ്പാക്കാൻ ജനാലകൾ തുറന്നിടുക. ഫാനുകൾ പ്രവർത്തിപ്പിക്കുക. ഓഫീസ് മുറികളിൽ ജനാലകൾ തുറന്നിട്ട് ഫാനുകൾ പ്രവർത്തിപ്പിക്കുക. വാഹനങ്ങളുടെ വിൻഡോ ഗ്ലാസ് താഴ്ത്തിയിടുന്നതാണ് നല്ലത്. പൊതുഗതാഗത വാഹനങ്ങളിലും ഷട്ടർ താഴ്ത്തിയിട്ടുള്ള യാത്ര ഒഴിവാക്കാം. ചെറിയ കാര്യങ്ങളിലും ജാഗ്രത പുലർത്തണം.