ആലപ്പുഴ: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എഴുപുന്ന പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവായി. ചന്പക്കുളം പഞ്ചായത്തിലെ വാർഡ് നാലിൽ അറക്കൽ പുരയിടത്തിലേക്കുള്ള കടത്തിനാടി വഴിയും കോയിത്തറ വഴിയും, വാർഡ് ഒന്പതിൽ കടവുങ്കൾ മുതൽ കളത്തിൽ വരെ, താട്ടാരപ്പാലം, ചാലുത്തറപാലം, വയലാർ പഞ്ചായത്തിലെ വാർഡ് അഞ്ചിൽ മൈത്രി ജംഗ്ഷൻ മുതൽ നാഗംകുളങ്ങര കടവുവരെ കിഴക്കുവശം, വല്ലേതുതുരുത്ത്, വാർഡ് ആറിൽ ഇന്ദിരാ ജംഗ്ഷൻ മുതൽ തിരുഹൃദയ പള്ളി ഗണപതിക്കൽ അന്പലം റോഡ് മൈത്രി ജംഗ്ഷൻ പ്രദേശം, വാർഡ് മൂന്നിൽ പനന്പാറ്റ് കോളനി റോഡ് മുതൽ വടക്കോട്ട് നാഗംകുളങ്ങര ജംഗ്ഷനു പടിഞ്ഞാറോട്ട് ചാത്തൻചിറ പാലം വരെ, അരൂർ പഞ്ചായത്തിലെ വാർഡ് 12ൽ കഴുവിടാമൂല പ്രദേശം, നെടുമുടി പഞ്ചായത്ത് വാർഡ് അഞ്ചിൽ പൈക്കരെ പാലം മുതൽ പൗവം പാലം അവരെ തോട്ടിനു ഇരുവശവും വീട്ടുനന്പർ ആറുമുതൽ വീട്ടു നന്പർ 90 വരെ 82 വീടുകൾ, വീട്ടു നന്പർ 131 മുതൽ വീട്ടു നന്പർ 90 വരെ 75 വീടുകൾ ഉൾപ്പെടുന്ന പ്രദേശം, വീയപുരം പഞ്ചായത്ത് വാർഡ് 2ൽ പാളയത്തിൽ കോളനി മെയിൻ റോഡിൽ നിന്നും കയറുന്ന ഭാഗം, നന്നംകേരി കോളനി കടവ് മുതൽ കോളനി മുഴുവനായി, കൊച്ചാലുപടിയും മെയിൻ റോഡ് ഭാഗം വലിയ വീട്ടിൽ ഭാഗം, വള്ളിക്കുന്നം പഞ്ചായത്ത് വാർഡ് 12,13, മണ്ണഞ്ചേരി പഞ്ചായത്ത് വാർഡ് 21, നൂറനാട് പഞ്ചായത്ത് വാർഡ് 11,12, ചേർത്തല തെക്ക് പഞ്ചായത്ത് വാർഡ് 10,15 എന്നീ പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണാക്കി.
പെരുന്പളം പഞ്ചായത്ത് വാർഡ് 11, നുറനാട് പഞ്ചായത്ത് വാർഡ് 13, വള്ളിക്കുന്നം പഞ്ചായത്ത് വാർഡ് ആറ് എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.
പെരുന്പളം പഞ്ചായത്ത് വാർഡ് 11, നുറനാട് പഞ്ചായത്ത് വാർഡ് 13, വള്ളിക്കുന്നം പഞ്ചായത്ത് വാർഡ് ആറ് എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.