തൊടുപുഴ: ദിവസേന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെത്തുടർന്ന് ഇടവെട്ടി, ആലക്കോട് പഞ്ചായത്തുകളിൽ ഡൊമിസിലറി കോവിഡ് കെയർ സെന്ററുകൾ തുറന്നു. സംസ്ഥാന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് പഞ്ചായത്തിലും ഡിസിസി തുറക്കുന്നതിനാവശ്യമായ കെട്ടിടങ്ങൾ ഏറ്റെടുത്ത് ജില്ലാ കളക്ടർ ഉത്തരവായി.
പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തതും വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് മാറ്റുക.
പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തതും വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് മാറ്റുക.