പൊൻകുന്നം: തെക്കേത്തു കവല - പടനിലം റോഡിൽ ഒരു ലൈനിൽ മാത്രം വൈദ്യുതി ഇല്ലാത്തത് പതിവാകുന്നു. ഇവിടുത്തെ നിരവധി വീടുകളിലെ സ്ഥിതിയാണിത്. തെക്കേത്തുകവലയിലെ ഒരു ട്രാൻസ്ഫോർമറിന് സമീപത്തെ വീടുകളിലാണ് ഈ അവസ്ഥ. ഇതു സംബന്ധിച്ച് നാട്ടുകാർ പലതവണ പരാതിപ്പെട്ടെങ്കിലും ശാശ്വത പരിഹാരം കണ്ടെത്താൻ ഉദ്യോസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ചില അവസരത്തിൽ വൈദ്യുതി എത്തിയാൽ വോൾട്ടേജ് കൂടുതലാകുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നതായി വീട്ടുകാർ പറയുന്നു. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പാലാ രൂപതയിൽ
ഇന്നു പ്രാര്‍ഥനാദിനം
പാലാ: കോവിഡ് മഹാമാരിയില്‍ നിന്നു മോചനം നേടുന്നതിനായി മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ഇന്നു പാലാ രൂപതയില്‍ പ്രാര്‍ഥനാദിനം ആചരിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആത്മീയ നേതൃത്വത്തില്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ ടീമംഗങ്ങൾ, ഇടവക ദേവാലയങ്ങള്‍, സന്യാസഭവനങ്ങള്‍, കുടുംബങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തും. കോവിഡ് രോഗികള്‍ക്ക് പൂര്‍ണസൗഖ്യം ലഭിക്കുന്നതിനും രോഗംമൂലം കഷ്ടപ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം ലഭിക്കുന്നതിനും കോവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും അധികൃതര്‍ക്കും ശക്തി പകരുന്നതിനുമായാണു പ്രാര്‍ഥന.
വൈദ്യുതിമുടക്കം പതിവാകുന്നു
09:35 PM May 06, 2021 | Deepika.com