+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​തി​മു​ട​ക്കം പ​തി​വാ​കു​ന്നു

പൊ​ൻ​കു​ന്നം: തെ​ക്കേ​ത്തു ക​വ​ല പ​ട​നി​ലം റോ​ഡി​ൽ ഒ​രു ലൈ​നി​ൽ മാ​ത്രം വൈ​ദ്യു​തി ഇ​ല്ലാ​ത്ത​ത് പ​തി​വാ​കു​ന്നു. ഇ​വി​ടു​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ലെ സ്ഥി​തി​യാ​ണി​ത്. തെ​ക്കേ​ത്തു​ക​വ​ല​യി​ലെ ഒ​രു
വൈ​ദ്യു​തി​മു​ട​ക്കം  പ​തി​വാ​കു​ന്നു
പൊ​ൻ​കു​ന്നം: തെ​ക്കേ​ത്തു ക​വ​ല - പ​ട​നി​ലം റോ​ഡി​ൽ ഒ​രു ലൈ​നി​ൽ മാ​ത്രം വൈ​ദ്യു​തി ഇ​ല്ലാ​ത്ത​ത് പ​തി​വാ​കു​ന്നു. ഇ​വി​ടു​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ലെ സ്ഥി​തി​യാ​ണി​ത്. തെ​ക്കേ​ത്തു​ക​വ​ല​യി​ലെ ഒ​രു ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലാ​ണ് ഈ ​അ​വ​സ്ഥ. ഇ​തു സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ഉ​ദ്യോ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ചി​ല അ​വ​സ​ര​ത്തി​ൽ വൈ​ദ്യു​തി എ​ത്തി​യാ​ൽ വോ​ൾ​ട്ടേ​ജ് കൂ​ടു​ത​ലാ​കു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ലാ രൂ​പ​ത​യി​ൽ
ഇ​ന്നു പ്രാ​ര്‍​ഥ​നാ​ദി​നം

പാ​ലാ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ നി​ന്നു മോ​ച​നം നേ​ടു​ന്ന​തി​നാ​യി മാ​ര്‍​പാ​പ്പ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ഇ​ന്നു പാ​ലാ രൂ​പ​ത​യി​ല്‍ പ്രാ​ര്‍​ഥ​നാ​ദി​നം ആ​ച​രി​ക്കും. രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​ത​യി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ടീ​മം​ഗ​ങ്ങ​ൾ, ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ള്‍, സ​ന്യാ​സ​ഭ​വ​ന​ങ്ങ​ള്‍, കു​ടും​ബ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ത്തും. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് പൂ​ര്‍​ണ​സൗ​ഖ്യം ല​ഭി​ക്കു​ന്ന​തി​നും രോ​ഗം​മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​തി​നും കോ​വി​ഡി​നെ​തി​രേ പോ​രാ​ടു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ധി​കൃ​ത​ര്‍​ക്കും ശ​ക്തി പ​ക​രു​ന്ന​തി​നു​മാ​യാ​ണു പ്രാ​ര്‍​ഥ​ന.
More in Kottayam :