+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ടം

പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ പ്ര​ധാ​ന കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യും കു​റ​വു​ക​ള്‍ ചോ​ദി​ച്ച​റി​ഞ്ഞും ജി​ല്ലാ ക​ള​ക്ട​റു
പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍  വി​ല​യി​രു​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ടം
പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ പ്ര​ധാ​ന കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യും കു​റ​വു​ക​ള്‍ ചോ​ദി​ച്ച​റി​ഞ്ഞും ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗ​വും ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച് ചി​കി​ത്സ സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തി.
നി​ല​വി​ലു​ള്ള 105 ബ​ഡു​ക​ളും തു​ട​ര്‍​ച്ച​യാ​യി നി​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍​ക്ക് സു​ര​ക്ഷി​ത ചി​കി​ത്സ​യും നി​രീ​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കു​വാ​ന്‍ കൂ​ടു​ത​ല്‍ ബ​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​വാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. എ​ട്ടു മു​ത​ല്‍ 100 വ​രെ ബ​ഡു​ക​ള്‍ ക്ര​മീ​ക​രി​ക്കു​വാ​നാ​ണു തീ​രു​മാ​നം. ഇ​തി​നാ​യി പു​തു​താ​യി നി​ര്‍​മി​ച്ച​തും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന​തു​മാ​യ കാ​ത്ത് ലാ​ബ് ബ്ലോ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഇ​തി​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ജി​ല്ലാ ആരോ​ഗ്യ​വ​കു​പ്പ് ഇ​വി​ടേ​യ്ക്കു ന​ല്‍​കും.
പാ​ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ​യും സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നേ​രി​ട്ടു​ള്ള സ​ന്ദ​ര്‍​ശ​നം. ഇ​ത​നു​സ​രി​ച്ച് 20 ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ കൂ​ടി ഇ​വി​ടെ കൂ​ടു​ത​ലാ​യി എ​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ എ​ത്തു​ക​യും സൗ​ക​ര്യ​ങ്ങ​ള്‍ പ​രി​മി​ത​മാ​വു​ക​യും ചെ​യ്ത​തോ​ടെ ചി​കി​ത്സ തേ​ടി​യെ​ത്തി​യ നി​ര​വ​ധി രോ​ഗി​ക​ളെ പ​റ​ഞ്ഞു​വി​ടേ​ണ്ട സ്ഥി​തി​യും ഗു​രു​ത​ര അ​വ​സ്ഥ​യി​ലു​ള്ള​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്യ​പ്പെ​ട്ട​തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​ങ്ങ​ള്‍ ക​ള​ക്ട​റു​ടെ​യും ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി.

സി​എ​ഫ്എ​ൽ​ടി​സി​ക്ക്
അ​നു​മ​തി

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മ​ല​മ​റ്റം ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍ സി​എ​ഫ്എ​ല്‍​ടി​സി ആ​രം​ഭി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി ന​ല്‍​കി. നൂ​റു പേ​ര്‍​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.
12 മു​ത​ൽ സെ​ന്‍റ​ര്‍ പൂ​ര്‍​ണ​മാ​യും സ​ജ്ജ​മാ​ക്കി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​നും ബ്ലോ​ക്ക് ഭ​ര​ണ​സ​മി​തി​യും അ​റി​യി​ച്ചു.
More in Kottayam :