+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​ട്ടു​ക​ച്ച​വ​ടം മ​റ​യ്ക്കാ​ൻ കോ​ൺ​ഗ്ര​സി​നു മേ​ൽ പ​ഴി​ചാ​രു​ന്ന​ത് അ​പ​ഹാ​സ്യ​മെ​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ക​ച്ച​വ​ടം മൂ​ടി വ​യ്ക്കു​ന്ന​തി​ന് എ​ൽ ഡി​എ​ഫും ബി​ജെ​പി​യും ഒ​രു പോ​ലെ കോ​ൺ​ഗ്ര​സി​നെ ആ​ക്ഷേ​പി​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​
വോ​ട്ടു​ക​ച്ച​വ​ടം മ​റ​യ്ക്കാ​ൻ  കോ​ൺ​ഗ്ര​സി​നു മേ​ൽ പ​ഴി​ചാ​രു​ന്ന​ത്  അ​പ​ഹാ​സ്യ​മെ​ന്ന്
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ക​ച്ച​വ​ടം മൂ​ടി വ​യ്ക്കു​ന്ന​തി​ന് എ​ൽ ഡി​എ​ഫും ബി​ജെ​പി​യും ഒ​രു പോ​ലെ കോ​ൺ​ഗ്ര​സി​നെ ആ​ക്ഷേ​പി​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്ന് യു​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ആ​രോ​പി​ച്ചു.
ര​ണ്ട് വ​ർ​ഷം മു​ൻ​പ് ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ 3577 വോ​ട്ടു​ക​ൾ നേ​ടി ര​ണ്ടാ​മ​തെ​ത്തി​യ ബി​ജെ​പി ഇ​ത്ത​വ​ണ 2823 വോ​ട്ടു​ക​ളു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 3215 വോ​ട്ടു​ക​ൾ നേ​ടി​യ എ​ൽ​ഡി​എ​ഫ് ഇ​ത്ത​വ​ണ 4800 വോ​ട്ടു നേ​ടി ഒ​ന്നാ​മ​ത് എ​ത്തി​യ​ത് ബി​ജെ​പി​യു​ടെ വോ​ട്ടു​ക​ൾ കൊ​ണ്ടാ​ണ് എ​ന്ന് വ്യ​ക്ത​മാ​ണ്. നാ​ല് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ന​ട​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 4397 വോ​ട്ടു​മാ​യി ഒ​ന്നാ​മ​തെ​ത്തി​യ ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ 1580 വോ​ട്ടു​ക​ളാ​ണ് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഈ ​വോ​ട്ടു​ക​ൾ പോ​യി​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫി​നാ​ണ്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ല​ഭി​ച്ച വോ​ട്ടു​ക​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും ല​ഭി​ച്ച​ത്. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ വോ​ട്ടു​ക​ച്ച​വ​ടം ന​ട​ന്നി​ട്ടു​ണ്ട്. വ​സ്തു​ത​ക​ൾ ഇ​താ​യി​രി​ക്കെ യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ൽ വോ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തി എ​ന്ന എ​ൽ​ഡി​എ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​റു​ടെ ആ​രോ​പ​ണം വോ​ട്ടു​ക​ച്ച​വ​ടം പു​റ​ത്താ​യ​തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണെ​ന്നും യ​ഥാ​ർ​ഥ വ​സ്തു​ത പൊ​തു സ​മൂ​ഹ​ത്തി​ന് മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നും യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി കെ. ​ബേ​ബി അ​റി​യി​ച്ചു.
More in Kottayam :