കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
09:35 PM May 06, 2021 | Deepika.com
പൊൻകുന്നം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. കോവിഡ് ബാധിതനായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച പൊൻകുന്നം താനത്ത് സന്തോഷിന്റെ (ചന്ദ്രൻ) സംസ്കാരമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റെടുത്തത്. ചേപ്പുംപാറ ശാന്തിതീരം പൊതു ശ്മശാനത്തിൽ ഇന്നലെ മൃതദേഹം സംസ്കരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ബി. ഗൗതം, പൊൻകുന്നം മേഖലാ പ്രസിഡന്റ് പി.എസ്. ശ്രീജിത്, ക്രിസ്റ്റി സജി, രോഹിത് അജയകുമാർ, എം. മിഥുൻ, വാർഡ് മെംബർ ശ്രീലതാ സന്തോഷ് എന്നിവർ നേതൃത്വം നൽകി. നേരത്തെ ഇതേ വീട്ടിലെ കിടപ്പ് രോഗിയായ വയോധികയെ ആശുപത്രിയിൽ എത്തിക്കുന്നതിനും വാർഡ് മെംബറും ജാഗ്രതാ സമിതിയംഗങ്ങളും ഇടപെട്ടിരുന്നു.