+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​രു​മേ​ലി​യി​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം തു​റ​ക്കാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു

എ​രു​മേ​ലി: ദീ​പി​ക വാ​ർ​ത്ത ഫ​ലം ക​ണ്ടു. ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. എ​രു​മേ​ലി​യി​ൽ കോ​വി​ഡ് ചി​കി​ത്സ നി​ർ​ത്തി കോ​വി​ഡ് പ​രി​ച​ര​ണം മാ​ത്ര​മാ​ക്കി​യ പ​ഞ്ചാ​യ​ത്ത്‌ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള
എ​രു​മേ​ലി​യി​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം  തു​റ​ക്കാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു
എ​രു​മേ​ലി: ദീ​പി​ക വാ​ർ​ത്ത ഫ​ലം ക​ണ്ടു. ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. എ​രു​മേ​ലി​യി​ൽ കോ​വി​ഡ് ചി​കി​ത്സ നി​ർ​ത്തി കോ​വി​ഡ് പ​രി​ച​ര​ണം മാ​ത്ര​മാ​ക്കി​യ പ​ഞ്ചാ​യ​ത്ത്‌ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. ഇ​ന്ന് മു​ത​ൽ ചി​കി​ത്സ തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ഉ​ട​നെ ന​ട​പ്പി​ലാ​ക്കു​മെ​ന്നും നി​യു​ക്ത എം​എ​ൽ​എ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, എ​ന്നി​വ​ർ​ക്ക് ഇ​ന്ന് മു​ത​ൽ ഡ്യൂ​ട്ടി ചു​മ​ത​ല ന​ൽ​കും.
നി​ല​വി​ൽ എ​രു​മേ​ലി​യി​ൽ പേ​ട്ട​ക്ക​വ​ല​യ്ക്ക്‌ അ​ടു​ത്ത് ആ​തു​ര പ്രൈ​വ​റ്റ് ആ​ശു​പ​ത്രി ആ​ണ് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച ക​ഴി​ഞ്ഞ​യി​ടെ ഈ ​കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സ വേ​ണ്ടെ​ന്നും പ​രി​ച​ര​ണം മാ​ത്രം മ​തി​യെ​ന്നും തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ ഈ ​കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ എ​ന്നി​വ​രെ പി​ൻ​വ​ലി​ച്ചു. ഗു​രു​ത​ര​മ​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ത​ങ്ങാ​നു​ള്ള ഇ​ട​മാ​യ കേ​ന്ദ്രം ആ​ക്കി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ചി​കി​ത്സ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളെ ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ചി​ല്ല. ഈ ​സ​മ​യം കോ​വി​ഡ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് വ​ർ​ധി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണം ന​ട​ത്തി. വാ​ർ​ത്ത ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഇ​ന്ന​ലെ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.
More in Kottayam :