മു​ണ്ട​ക്ക​യം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ര​ണ്ട് കോ​വി​ഡ് രോ​ഗി​ക​ൾ മ​രണമടഞ്ഞു

09:35 PM May 06, 2021 | Deepika.com
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ര​ണ്ട് കോ​വി​ഡ് രോ​ഗി​ക​ൾ മ​ര​ണ​മ​ട​ഞ്ഞു. പു​ലി​ക്കു​ന്ന്, തെ​ക്കേ​പൊ​യ്ക​യി​ൽ ദേ​വ​ദാ​സ് (74), പൂ​ഞ്ഞാ​ർ, തെ​ക്കേ​ക്ക​ര, താ​ഴെ​ക​രോ​ട്ട് ശ​ശി​ധ​ര​ൻ (73) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.
ഇ​രു​വ​രും കോ​വി​ഡ് ബാ​ധി​ച്ച് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സി​എ​ഫ്എ​ൽ​ടി സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​റ്റു രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന ഇ​രു​വ​രും ക​ഴി​ഞ്ഞ​യാ​ഴ്ച​മു​ത​ലാ​ണ് ഇ​വി​ടെ ചി​കി​ത്സ തേ​ടി​യ​ത്.
ഇ​ന്ന​ലെ ശ്വാ​സ​ത​ട​സ​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച മാ​ത്രം 119 പേ​ർ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം മു​ണ്ട​ക്ക​യം സി​എ​സ്ഐ പാ​രി​ഷ് ഹാ​ളി​ൽ 216 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​കു​തി​യോ​ളം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ത് മേ​ഖ​ല​യി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.
കാ​ഞ്ഞി​ര​പ്പ​ള്ളി - 30, മു​ണ്ട​ക്ക​യം - 70, പാ​റ​ത്തോ​ട് - 32, ചി​റ​ക്ക​ട​വ് - 56, എ​രു​മേ​ലി - 51, കൂ​ട്ടി​ക്ക​ൽ - 24, മ​ണി​മ​ല - 11, കോ​രു​ത്തോ​ട് - 9, എ​ലി​ക്കു​ളം - 9, പ​ള്ളി​ക്ക​ത്തോ​ട് - 3 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ല​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ.