മുണ്ടക്കയം: എസ്എംവൈഎം മുണ്ടക്കയം ഫൊറോന യുവജനങ്ങൾക്കായി "ലെറ്റ്സ് ടോക്ക്' എന്ന വെബിനാർ സീരീസ് ആരംഭിച്ചു. എസ്എംവൈഎം രൂപത പ്രസിഡന്റ് ആദർശ് കുര്യൻ ഉദ്ഘാടനം ചെയ്തു.
സീരീസിലെ ആദ്യ വെബിനാർ "ഇന്ത്യ ഭരിക്കുന്നത് ജനാധിപത്യമോ പണാധിപത്യമോ' എന്ന വിഷയത്തിൽ സെന്റ് ഡൊമിനിക്സ് കോളജ് പ്രഫസർ ബിനോ പെരുന്തോട്ടം നയിച്ചു. എസ്എംവൈഎം ഫൊറോന രക്ഷാധികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ, രൂപത ഡയറക്ടർ ഫാ. സുനിൽ കൊച്ചുപുരയ്ക്കൽ, ഫൊറോന ഡയറക്ടർ ഫാ. എബിൻ ടോം കുന്നത്ത് സിഎംഐ, രൂപത ഭാരവാഹികൾ, വിവിധ ഫൊറോന ഭാരവാഹികൾ, മുണ്ടക്കയം ഫൊറോനയിലെ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.