പാടാംകവല: പയ്യാവൂർ - കാഞ്ഞിരക്കൊല്ലി റോഡിൽ പടാംകവല മുതൽ ആമിനത്തോട് വരെയുള്ള ഭാഗത്ത് വാഹനഗതാഗതം ഏറെ ദുഷ്കരമായി. ദീർഘകാലമായി തുടരുന്ന അവഗണനയിൽ തകർന്ന് തീരുകയാണ് ഈ മലയോര റോഡ്.
ഏതാനും മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നെങ്കിലും എസ്റ്റിമേറ്റിൽ മതിയായ തുകയില്ലെന്ന കാരണം പറഞ്ഞ് കരാറുകാരൻ പാതിവഴിയിൽ പണിനിർത്തി പോവുകയാണുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. യഥാസമയം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതിരുന്നതിനാൽ റോഡിന്റെ തകർച്ച അനുദിനം വർധിക്കുകയാണ്. അതേസമയം താൻ വിജയിച്ചാൽ ഈ റോഡിന്റെ മെക്കാഡം ടാറിംഗിന് മുഖ്യപരിഗണന നൽകുമെന്ന് ഇരിക്കൂറിന്റെ നിയുക്ത എംഎൽഎ സജീവ് ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാട്ടുകാർക്ക് വാഗ്ദാനം നൽകിയിരു ന്നു. വാഗ്ദാനം സഫലമാകാൻ കാത്തിരിക്കുകയാണ് നാട്ടുകാർ.
വാഗ്ദാനം സഫലമാകുമോ.. ?
12:49 AM May 06, 2021 | Deepika.com