വൈക്കം: കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനെത്തുടർന്നു കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെയും അനാവശ്യയാത്ര നടത്തുന്നവർക്കെതിരെയും പോലീസ് നടപടി കർശനമാക്കി. നഗരത്തിലും പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽവരെ പോലീസ് നിരീക്ഷണം ഉൗർജിതമാക്കി.
വൈക്കം വലിയകവലയിലും വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനിലും എറണാകുളം-കോട്ടയം ജില്ലകളെ വേർതിരിക്കുന്ന പൂത്തോട്ടയിലും വൈക്കം പോലീസ് പരിശോധന നടത്തി. എറണാകുളം-കോട്ടയം ജില്ലകളെ വേർതിരിക്കുന്ന വെള്ളൂർ നീർപ്പാറ ജംഗ്ഷനിൽ തലയോലപ്പറന്പ് പോലീസും പരിശോധന നടത്തി.
സാമൂഹ്യ അകലം പാലിക്കാതിരുന്നതിനു എട്ടു പേർക്കെതിരെ വൈക്കം പോലീസ് കേസെടുത്തു. നഗരത്തിലും ഉൾപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിട്ടും ജാഗ്രതയും കരുതലുമെടുക്കാതെ അനാവശ്യമായി കറങ്ങുന്നവർ നിരവധിയുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും പോലീസ് അധികൃതർ പറഞ്ഞു.
നിരീക്ഷണം ശക്തമാക്കി പോലീസ്
12:09 AM May 06, 2021 | Deepika.com