കരുവാരകുണ്ട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ നീക്കിവയ്ക്കാൻ തുവൂർ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. കോവിഡ് പോസിറ്റീവാകുന്നവരെ നിരീക്ഷണ കേന്ദ്രങ്ങളിലും ആശുപത്രികളിലുമെത്തിക്കുന്നതിനായി വാഹനങ്ങൾ ഏർപ്പാടാക്കാനും ഇന്നലെ ചേർന്ന ഭരണ സമിതി യോഗത്തിൽ തീരുമാനമായി.
ഇതിനു പുറമേ കോവിഡ് പോസിറ്റീവാകുന്നവരെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രതീക്ഷാ ഡെ കെയർ സെന്ററിന്റെയും തുവൂർ പാലിയേറ്റീവിന്റെയും വാഹനങ്ങൾ സജ്ജീകരിക്കും. ഡൊമിസിലിയറി കെയർ സെന്ററായി പ്രവർത്തിക്കാൻ തുവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, നീലാഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവയ്ക്ക് അനുമതി ലഭിക്കുന്നതിനായി ഭരണ സമിതി ജില്ലാ കളക്ടർക്ക് ശിപാർശ നൽകി.
സെന്ററിൽ കഴിയുന്നവർക്കുള്ള ഭക്ഷണവും മരുന്നും ആർആർടി മുഖേന എത്തിക്കും. രോഗ വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പും പോലീസും സെക്ടറൽ മജിസ്ട്രേറ്റും ചേർന്നു നടത്തുന്ന പരിശോധന കൂടുതൽ കർശനമാക്കും. ഹോമിയോ പ്രതിരോധ മരുന്നു വിതരണം തുടരുകയാണ്. 90 ശതമാനം ആളുകളിലേക്കും മരുന്നു എത്തിയിട്ടുണ്ട്.
ജാഗ്രതാ നിർദേശം നൽകുന്നതിന്റെ ഭാഗമായുള്ള വാഹന അനൗണ്സ്മെന്റ് ആഴ്ചയിൽ ഒരിക്കൽ പഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളിലും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ. സുബൈദ, വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ ടി.എ. ജലീൽ, എൻ.കെ. നാസർ എന്നിവർ പങ്കെടുത്തു.