കായണ്ണ: കായണ്ണ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് പള്ളിതാഴ അമ്മതിന്റെയും മുസ്ലിംലീഗ് പ്രവർത്തകനായ കുരുടിച്ചികണ്ടി മുഹമ്മദിന്റെയും വീടുകൾക്കുനേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. അക്രമം ആസൂത്രിതമാണ്. സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. വീടുകൾ അസീസ് സന്ദർശിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ പി.സി. അസൈനാർ, പി. സി. ഷീർ, കെ.കെ. കുഞ്ഞമ്മദ്, സി.കെ.അസീസ്, റിയാസ് കായണ്ണ, സി.കെ. അജ്നാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.