മൂന്നു കടകൾക്ക് സീൽ വച്ചു
11:51 PM May 05, 2021 | Deepika.com
ഗൂഡല്ലൂർ: ഉൗട്ടി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച് പ്രവൃത്തിച്ച മൂന്നു കടകൾ അധികൃതർ സീൽവച്ചു. ഉൗട്ടി നഗരസഭാ കമ്മീഷണർ സരസ്വതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാത്തതിനാണ് കടകൾ സീൽവെച്ചത്. ഉടമകളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. തഹസിൽദാർ കുപ്പുരാജിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി. പരിശോധനയിൽ സ്വകാര്യ മിനി ബസിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതിന് 5000 രൂപ പിഴ ചുമത്തി.