അഞ്ചല്‍ : കഴിഞ്ഞ ദിവസം വെഞ്ഞാറുംമൂട് യൂസ്ഡ് കാര്‍ ഷോറുമില്‍ നിന്നും കാണാതായ കാര്‍ ഏരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
അഞ്ചല്‍ -കുളത്തുപ്പുഴ പാതയില്‍ ഭാരതീപുരത്താണ് പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തുന്നത്. കാര്‍ കാണാതായ ദിവസം തന്നെ അഞ്ചലിലെ വര്‍ക്ക് ഷോപ്പില്‍ നിന്നും ഒരു ബൈക്ക് മോഷണം പോയിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കവേ ബൈക്ക്, കാര്‍ മോഷണം പോയ വെഞ്ഞാറുംമൂട്ടില്‍ നിന്നും കണ്ടെത്തി. അഞ്ചലില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി മോഷ്ടാക്കള്‍ വെഞ്ഞാറുംമൂട്ടില്‍ എത്തുകയും ഇവിടെ നിന്നും കാര്‍ ഷോറൂം കുത്തി തുറന്ന് കാറും കവര്‍ച്ച ചെയ്ത് മടങ്ങവേ ബൈക്കില്‍ പെട്രോള്‍ തീരുകയും ബൈക്ക് ഉപേക്ഷിക്കുകയും ചെയ്തു.
തുടര്‍ന്ന് കാര്‍ കടത്തുന്നതിനിടെ കാറിലെ ഇന്ധനം തീര്‍ന്നു ഭാരതീപുരത്ത് ഉപേക്ഷിക്കപ്പെട്ടതയാണ് പോലീസ് നിഗമനം. വെഞ്ഞാറുംമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ ഭാരതീപുരത്ത് എത്തിയ പോലീസ് സംഘം കാര്‍ പരിശോധിച്ച് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫോറന്‍സിക് വിരലടയാള വിദഗ്ധരും കാര്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കാര്‍ ഷോറൂമില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ഒപ്പം പ്രതികള്‍ സഞ്ചരിച്ച പാതകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൂടി ശേഖരിക്കും. പ്രതികള്‍ ഉടന്‍ പിടിയിലാകും എന്ന് വെഞ്ഞാറുംമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രതീഷ് പറഞ്ഞു. ബൈക്ക് കവര്‍ച്ചയില്‍ അഞ്ചല്‍ പോലീസും അന്വേഷണം തുടരുകയാണ്.
വെഞ്ഞാറുംമൂട്ടില്‍ നിന്നും മോഷ്ടിച്ച കാര്‍ ഏരൂരില്‍
11:06 PM May 05, 2021 | Deepika.com