പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 1282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.1241 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 22 പേരുണ്ട്. ജില്ലയിൽ ഇതേവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കോവിഡ് മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.21 ശതമാനവുമാണ്.
ജില്ലയിലെ നഗരസഭ പ്രദേശത്തു രോഗവ്യാപനം രൂക്ഷമാകുകയാണ്. അടൂര്‍ 38, പന്തളം 49, പത്തനംതിട്ട 82, തിരുവല്ല 85 എന്നിങ്ങനെയാണ് ഇന്നലെ പുതിയ രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളിൽ ആനിക്കാട് 40, ആറന്മുള 39, അരുവാപ്പുലം 19, അയിരൂര്‍ 22, ചെന്നീര്‍ക്കര 19, ചെറുകോല്‍ 11, ചിറ്റാര്‍ 12, ഏറത്ത് 15, ഇലന്തൂര്‍ 8, ഏനാദിമംഗലം 17, ഇരവിപേരൂര്‍ 25, ഏഴംകുളം 23, എഴുമറ്റൂര്‍ 25, കടമ്പനാട് 15, കടപ്ര 30, കലഞ്ഞൂര്‍ 26, കല്ലൂപ്പാറ 24, കവിയൂര്‍ 8, കൊടുമണ്‍ 18, കോയിപ്രം 37, കോന്നി 26, കൊറ്റനാട് 15, കോട്ടാങ്ങല്‍ 27, കോഴഞ്ചേരി 11, കുളനട 13, കുന്നന്താനം 30, കുറ്റൂര്‍ 19, മലയാലപ്പുഴ 12, മല്ലപ്പളളി 49, മല്ലപ്പുഴശേരി 5, മെഴുവേലി 10, മൈലപ്ര 4, നാറാണംമൂഴി 22, നാരങ്ങാനം 8, നെടുമ്പ്രം 17, നിരണം 12, ഓമല്ലൂര്‍ 12, പള്ളിക്കല്‍ 47, പന്തളം-തെക്കേക്കര 15, പെരിങ്ങര 21, പ്രമാടം 40, പുറമറ്റം 14, റാന്നി 26, റാന്നി -പഴവങ്ങാടി 18, റാന്നി-അങ്ങാടി 12, റാന്നി-പെരുനാട് 21, സീതത്തോട് 19, തണ്ണിത്തോട് 5, തോട്ടപ്പുഴശേരി 15, തുമ്പമണ്‍ 6, വടശേരിക്കര 19, വളളിക്കോട് 11, വെച്ചൂച്ചിറ 14 എന്നിങ്ങനയെും പുതിയ രോഗികളുണ്ട്. ജില്ലയില്‍ ഇതേവരെ 80810 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 73728 പേര് സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്നലെ 919 പേര് കൂടി രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 69069 ആണ്. നിലവിൽ 11474 പേര് രോഗികളായിട്ടുണ്ട്. 26876 പേര് നിരീക്ഷണത്തിലാണ്.
ഇന്നലെ 5531 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3069 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.21 ശതമാനമാണ്.
എട്ടു മരണം കൂടി
പത്തനംതിട്ട: കോവിഡ് ബാധിതരായ എട്ടു പേരുടെ മരണം കൂടി ഇന്നലെ ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തു.
റാന്നി പഴവങ്ങാടി സ്വദേശി (63), ഓമല്ലൂര്‍ സ്വദേശി (49), കുളനട സ്വദേശിനി (53), പന്തളം സ്വദേശി (75), ചിറ്റാര്‍ സ്വദേശി (96), റാന്നി പെരുനാട് സ്വദേശി (80), റാന്നി പഴവങ്ങാടി സ്വദേശി (63), കുളനട സ്വദേശി (58) എന്നിവരാണ് മരിച്ചത്.
80000 കടന്ന് കോവിഡ് രോഗികൾ; 1282 പേർകൂടി പോസിറ്റീവ്
10:49 PM May 05, 2021 | Deepika.com