വെഞ്ഞാറമൂട്: മത്സ്യം കയറ്റിവന്ന പിക് അപ്പ് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി ഇടിച്ചു തകർത്ത്റോഡിൽ മറിഞ്ഞു.
വാമനപുരം പഴയ പോസ്റ്റാഫീസിന് സമീപത്ത് ഇന്നലെ രാവിലെ 11നുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന്പോലീസ് പറയുന്നു. വെഞ്ഞാറമൂട് പേലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നെടുമങ്ങാട് പോലീസിന്റെ ശക്തമായ പരിശോധന
നെടുമങ്ങാട് : നഗരസഭയിലെ പല പ്രദേശങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് പരിശോധന ശക്തമാക്കി . സർക്കാർ സെമി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഇട റോഡിൽനിന്ന് മെയിൻ റോഡിലേക്ക് കയറുന്ന ഭാഗങ്ങളിൽ പരിശോധന ശക്തമാക്കുകയും കോവിഡ് നിയമം ലംഘിക്കുന്നവർക്ക് തക്കതായ പിഴയും പോലീസ് ചുമത്തുന്നുണ്ട്. നെടുമങ്ങാട് താലൂക്കിന്റെ പരിധിയിൽപ്പെടുന്ന പ്രദേശങ്ങളിൽ ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതുകൊണ്ടും പല സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോൺ ആയതുകൊണ്ടുമാണ് പോലീസ് നിയന്ത്രണം ശക്തമാക്കുന്നത്.
നിയന്ത്രണം വിട്ട പിക് അപ്പ് മറിഞ്ഞു
11:46 PM May 04, 2021 | Deepika.com